Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

മാധ്യമപ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാറിന് യുഎഇ ഗവൺമെന്‍റിന്‍റെ  ഗോള്‍ഡണ്‍ വീസ ; ഇന്ത്യയില്‍ നിന്നുളള മാധ്യമ സ്ഥാപനങ്ങളില്‍ ആദ്യ അംഗീകാരം ജയ്ഹിന്ദ് ടിവി യ്ക്ക്

മാധ്യമപ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാറിന് യുഎഇ ഗവൺമെന്‍റിന്‍റെ  ഗോള്‍ഡണ്‍ വീസ ; ഇന്ത്യയില്‍ നിന്നുളള മാധ്യമ സ്ഥാപനങ്ങളില്‍ ആദ്യ അംഗീകാരം ജയ്ഹിന്ദ് ടിവി യ്ക്ക്
ദുബായ് : ജയ്ഹിന്ദ് ടിവി മിഡില്‍ ഈസ്റ്റ് വാര്‍ത്താ വിഭാഗം മേധാവി എല്‍വിസ് ചുമ്മാറിന് , യുഎഇ ഗവൺമെന്‍റിന്‍റെ പത്തു വര്‍ഷത്തെ ഗോള്‍ഡണ്‍ വീസ ലഭിച്ചു. ഇന്ത്യ ആസ്ഥാനമായ വാര്‍ത്താ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും, ജേണലിസ്റ്റ് വിഭാഗത്തില്‍ ലഭിക്കുന്ന ആദ്യ അംഗീകാരമാണിത്. ഒപ്പം, ഒരു വിദേശ രാജ്യത്ത് മലയാള മാധ്യമങ്ങള്‍ക്കുള്ള മികച്ച അംഗീകാരമായി വിലയിരുത്തപ്പെടുന്നു. നേരത്തെ, യുഎഇയിലെ പ്രാദേശിക മാധ്യമങ്ങളിലെ വിദേശ ജേണലിസ്റ്റുകള്‍ക്കാണ് ഗോള്‍ഡണ്‍ വീസ നല്‍കിയത്. എന്നാല്‍, കഴിഞ്ഞ 19 വര്‍ഷമായി യുഎഇയിലെ വിവിധ മലയാള മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത എല്‍വിസിന്, ഫോറിന്‍ ജേണലിസ്റ്റ് എന്ന വിഭാഗത്തിലാണ് ഈ അംഗീകാരം. കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിലധികമായി , ദുബായില്‍ ജയ്ഹിന്ദ് ടി വിയുടെ , വാര്‍ത്താ വിഭാഗം മേധാവിയായി ജോലി ചെയ്തു വരുകയാണ്. നേരത്തെ, ദുബായ്, അബുദാബി, ഷാര്‍ജ  ഗവൺമെന്‍റുകളുടെ പ്രശംസയും അവാര്‍ഡുകളും സ്വന്തമാക്കിയ ഇദേഹം, തൃശൂര്‍ ചാലിശേരി കുറ്റൂക്കാരന്‍ കുടുംബാംഗമാണ്. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദേശികള്‍ക്കാണ് യുഎഇ, പത്തു വര്‍ഷത്തെ ദീര്‍ഘകാല താമസ വീസ നല്‍കുന്നത്. അതേസമയം, ഒരേ ചാനലില്‍ ഒരാള്‍ തുടര്‍ച്ചയായി 13 വര്‍ഷക്കാലം, ടെലിവിഷന്‍ ഷോ അവതരിപ്പിച്ച്, എഴുന്നൂറ് എപ്പിസോഡുകള്‍ സംപ്രേക്ഷണം ചെയ്ത ആദ്യ റെക്കോര്‍ഡും എല്‍വിസിന്‍റെ പേരിലാണ്. 2021 ജൂണ്‍ അവസാന വാരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള യുഎഇ വിലക്ക് , ജൂലൈ മാസം വരെയായി ഒരു മാസക്കാലം കൂടി നീട്ടിയെന്ന അര്‍ദ്ധ രാത്രിയിലെ സുപ്രധാന വാര്‍ത്ത, യുഎഇയില്‍ വെച്ച് ബോളിവുഡ് നടി ശ്രീദേവി മരണപ്പെട്ടത് , തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സ് വിമാനം ദുബായ് വിമാനത്താവളത്തില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്, പ്രവാസികളുടെ കൊവിഡ് കാല അനുഭവങ്ങള്‍ , കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഈ വിഷയത്തിലുള്ള അനാസ്ഥകള്‍, തുടങ്ങീ ജനശ്രദ്ധ നേടിയ നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ എല്‍വിസിന്റെ പേരിലുള്ള മികച്ച സ്റ്റോറികളായിരുന്നു. നേരത്തെ, മലയാള മനോരമ ഉള്‍പ്പടെ, മാധ്യമ സ്ഥാപനങ്ങളില്‍ ഇന്ത്യയിലും യുഎഇയിലും ജോലി ചെയ്തിരുന്നു. ഇരിങ്ങാലക്കുട ആളൂര്‍ കാരാത്രക്കാരന്‍ കെ കെ ജോസിന്റെ മകള്‍ ദീപയാണ് ഭാര്യ. ദുബായില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ എഡ്രിക് എല്‍വിസ് ചുമ്മാര്‍, എഡ്വിന്‍ എല്‍വിസ് ചുമ്മാര്‍ എന്നിവര്‍ മക്കളാണ്. എല്‍വിസിന്റെ കുടുംബത്തിനും ഇതോടൊപ്പം യുഎഇ ഗവൺമെന്‍റിന്‍റെ ഗോള്‍ഡണ്‍ വീസ ലഭിച്ചു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in