സിപിഎം നേതാവിന്‍റെ റേഷന്‍കടയില്‍ നിന്നും കടത്തിയ റേഷന്‍ സാധനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു
Jaihind TV News Report
Jaihind TV Web Desk
April 05, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ റേഷൻ കടയിൽ നിന്നും കടത്തിയ റേഷൻ സാധനങ്ങൾ പൊലീസ് പിടിച്ചെടുത്തു. കടക്കാവൂർ നിലക്കാമുക്കിലാണ് സംഭവം. റേഷൻ കടയിലെ ജീവനക്കാരനും പളളിമുക്ക് ഭജനമഠം സ്വദേശിയുമായ സുധീർ എന്നയാളുടെ വീട്ടിൽ നിന്നാണ് റേഷൻ സാധനങ്ങൾ പിടിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ ഉടമസ്ഥയിൽ നിലക്കാ മുക്കിൽ പ്രവർത്തിക്കുന്ന റേഷൻ കടയിൽ നിന്നും സാധനങ്ങൾ ജീവനക്കാരന്‍റെ വീട്ടിലേക്ക് കടത്തിയത്.
ചാക്കിൽ സാധനങ്ങൾ വീട്ടിൽ കൊണ്ടിറക്കുന്നത് കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിച്ചു. ഇത് മനസിലാക്കിയ സുധീർ റേഷൻ സാധനങ്ങൾ വീട്ടിനകത്തിട്ട് കത്തിച്ച് വീടും പൂട്ടി സ്ഥലം വിടുകയായിരുന്നു. ഫയർഫോഴ്സ് എത്തി തീ അണച്ച ശേഷമാണ് പകുതിയോളം കത്തിയ നിലയിലുളള അരിയും ഗോതമ്പും കണ്ടെത്തിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10