Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്പീക്കറുടേത് ഏകാധിപത്യ നടപടി : രമേശ് ചെന്നിത്തല

സ്പീക്കറുടേത് ഏകാധിപത്യ നടപടി : രമേശ് ചെന്നിത്തല
Ramesh Chennithala സ്പീക്കറുടേത് ഏകാധിപത്യ നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കർ ആത്മപരിശോധന നടത്തണം. സഭയിൽ അല്ലാതെ എവിടെയാണ് ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കണ്ടേതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ചെയറിൽ നിന്നും നീതി ലഭിക്കുന്നില്ല. പ്രതിപക്ഷത്തെ സംരക്ഷിക്കേണ്ട സ്പീക്കർ മുഖ്യമന്ത്രി പറയുന്നതാണ് അനുസരിക്കുന്നത്. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ സ്പീക്കർ അനുവദിക്കുന്നില്ല. സർക്കാരിനെ സ്പീക്കർ സംരക്ഷിക്കുന്നു. പ്രതിപക്ഷം മാന്യതയുടെയും മര്യാദയുടെയും സീമകള്‍ ലംഘിക്കുന്നുവെന്ന് സ്പീക്കര്‍ പറയുമ്പോള്‍ അദ്ദേഹം പഴയ കാര്യങ്ങളെക്കുറിച്ച് ആത്മ പരിശോധന നടത്തണമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ തിരിച്ചടിച്ചു. പ്രതിപക്ഷം ഇപ്പോള്‍ ഡയസ് തകര്‍ത്തില്ല. ഡയസില്‍ കയറി നൃത്തം ചെയ്തിട്ടില്ല. പ്രതിപക്ഷത്തിന്‍റെ അവകാശമാണ് റൂള്‍ 50. ഇത് പോലും അനുവദിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല. ഇത് ഏകാധിപത്യപരമായ സമീപനമാണ്. പ്രതിപക്ഷത്തിന്‍റെ ഭരണഘടനാ പരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ട്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ നിരവധി തവണ സോളാര്‍ കേസിലും ബാര്‍കോഴ കേസിലും അടിയന്തിര പ്രമേയം അവതരിപ്പിച്ചവരാണ് ഇപ്പോള്‍ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനും ഇക്കാര്യത്തില്‍ ഭയമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്‍റെ ജനാധിപത്യ അവകാശങ്ങൾ ചവിടിമെതിക്കുന്നു. പ്രതിപക്ഷത്തോട് സ്പീക്കർക്കുള്ള സമീപനം മാറ്റണം. ശബരിമലയിൽ ഒരു സൗകര്യവും ഇല്ല. ഒത്തുകളിയുടെ ഭാഗമായാണ് ബിജെപി സമരം പിൻവലിച്ചതെന്നും സിപിഎം -ബിജെപി രഹസ്യ അജണ്ടയാണ് ഇതിന് പിന്നിലെന്നും അജണ്ടയെന്തെന്ന് മുഖ്യമന്ത്രി പുറത്ത് വിടണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. https://www.facebook.com/152831428240941/videos/1004262816426402/

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in