Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ് : സര്‍ക്കാരിന്‍റെ ചെലവ് ചുരുക്കുന്നതിന് 15 ഇന നിര്‍ദ്ദേശങ്ങളുമായി രമേശ് ചെന്നിത്തല

കൊവിഡ് : സര്‍ക്കാരിന്‍റെ ചെലവ് ചുരുക്കുന്നതിന് 15 ഇന നിര്‍ദ്ദേശങ്ങളുമായി രമേശ് ചെന്നിത്തല
Ramesh-Chennithala-Jan-15 കൊവിഡ് കാലത്ത് സര്‍ക്കാരിന്‍റെ ചിലവ് ചുരുക്കുന്നതിന് 15 ഇന നിര്‍ദ്ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കത്തിന്‍റെ പൂര്‍ണ്ണ രൂപം : ബഹു. മുഖ്യമന്ത്രി, സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലത്ത്, സര്‍ക്കാര്‍ അടിയന്തിരമായി ചിലവ് ചുരക്കല്‍ നടപടികള്‍ ചെയ്യേണ്ടതുണ്ട്. 'Charity Begin at Home' എന്നാണല്ലോ പറയുന്നത്. അത് കൊണ്ട് തന്നെ ചില ചിലവ് ചുരുക്കല്‍ നിര്‍ദ്ദേശങ്ങള്‍ അങ്ങയുടെ മുമ്പില്‍ അവതരിപ്പിക്കുകയാണ്. 1. അധികമായി അനുവദിച്ച ക്യാബിനറ്റ് പദവിക്ക് തുല്യമായ എല്ലാ തസ്തികകളും ഒഴിവാക്കുക. 2. വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന മുഖ്യമന്ത്രിയുടെ ഉപദേശകരെയെല്ലാം ഒഴിവാക്കുകയോ അല്ലെങ്കില്‍ പ്രതിഫലം കൂടാതെ വഹിക്കുന്ന തസ്തികകളില്‍ തുടരാന്‍ അനുവദിക്കുകയോ ചെയ്യുക. 3. ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ പിരിച്ചുവിടുക. 4. പവന്‍ഹാന്‍സില്‍ നിന്നും മാസവാടകയ്ക്ക് എടുത്ത ഹെലികോപ്റ്റര്‍ സര്‍വ്വീസ് അവസാനിപ്പിക്കുക. അത്യാവശ്യ ഘട്ടങ്ങളില്‍ ഹെലികോപ്റ്റര്‍ ദിവസ വാടകയ്ക്ക് എടുക്കാവുന്നതാണ്. 5. നവോത്ഥാന സമുച്ചയം നിര്‍മ്മിക്കാന്‍ അനുവദിച്ച 700 കോടി രുപ കോവിഡ് ഫണ്ടിലേക്ക് മാറ്റുക. 6. അത്യാവശ്യ ഘട്ടങ്ങളില്‍ ഒഴികേ, കെല്‍ട്രോണ്‍, സിഡ്കോ, മറ്റ് അക്രഡിറ്റട്ട് ഏജന്‍സികള്‍ വഴി നല്‍കുന്ന പുറം കരാറുകള്‍ ഒഴിവാക്കുക. ഇത് വഴി 10മുതല്‍20% വരെ അധികമായി നല്‍കുന്ന Consultancy fee ഒഴിവാക്കാം. 7. കേസ് നടത്തിപ്പിനായി വന്‍തുക നല്‍കി സുപ്രീം കോടതി അഭിഭാഷകരെ വരുത്തുന്നത് അവസാനിപ്പിക്കുക. ഇതിനുപകരം സംസ്ഥാനത്ത് തന്നെ പ്രാക്ടീസ് ചെയ്യുന്ന പ്രഗത്ഭരായ അഭിഭാഷകരെ ഉപയോഗിക്കുക. 8. സര്‍ക്കാര്‍ ആഘോഷപരിപാടികള്‍, അനാവശ്യമായ പണചിലവ് വരുന്ന കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍ തുടങ്ങിയവ നിര്‍ത്തലാക്കുക. 9. മന്ത്രിമാരുടേയും, ഉദ്യോഗസ്ഥരുടേയും അത്യന്താപേക്ഷിതമല്ലാത്ത വിദേശയാത്രകള്‍ ഒഴിവാക്കുക. ഉദ്യോഗസ്ഥരുടെ ആഭ്യന്തരയാത്രക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. 10. പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കുക. അത്യാവശ്യ ഘട്ടത്തില്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുക. 11. വന്‍ ശമ്പളത്തില്‍ കിഫ്ബിയില്‍ നിയമിച്ച ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കുക. അനാവശ്യ തസ്തികകള്‍ നിര്‍ത്തലാക്കുക. 12 കോടി ചിലവില്‍ നടക്കുന്ന കിഫ്ബി ബോധവല്‍ക്കരണ പരിപാടി നിര്‍ത്തിവയ്ക്കുക. 12. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും നടക്കുന്ന ധൂര്‍ത്തും, അനാവശ്യ മോടിപിടിപ്പിക്കലും അവസാനിപ്പിക്കുക 13. മുഖ്യമന്ത്രിയുടെ വെബ്സൈറ്റ്, സമൂഹമാധ്യമ പരിപാലനത്തിന് നല്‍കിയിരിക്കുന്ന 4.32 കോടി രൂപയുടെ പുറം കരാര്‍ റദ്ദ് ചെയ്ത് , ചമുതല പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ഏല്പിക്കുക. 14. സംസ്ഥാനത്ത് കാലാവധികഴിഞ്ഞും പ്രവര്‍ത്തിച്ചുവരുന്ന എല്ലാ കമ്മീഷനുകളും പിരിച്ചുവിടുക. 15. അനാവശ്യമായ ഓഫീസ് മോടിപിടിപ്പിക്കല്‍, വാങ്ങലുകള്‍ എന്നിവ ഒഴിവാക്കുക.

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in