Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ അതിതീവ്രമഴയെന്ന് മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ റെഡ് അലർട്ട്

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ അതിതീവ്രമഴയെന്ന് മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ അതിതീവ്രമഴയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരത്ത് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കനത്ത മഴയില്‍ കോട്ടയം ജില്ലയില്‍ സ്ഥിതി ഗുരുതരമാണ്. നഗരത്തില്‍ വെള്ളം കയറി. പാലാ ഈരാറ്റുപേട്ട റോഡില്‍ വീണ്ടും വെള്ളം കയറുന്നു. വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകളിലും സ്ഥിതി രൂക്ഷമാണ്. പാലമുറിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായിരുന്നു. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

Related articles

See all
Popular News

സര്‍ക്കാര്‍ നടപടി പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു; എഫ്‌ഐആര്‍ ശരിവച്ചത് സര്‍ക്കാര്‍ നടപടിക്ക...

Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

കെഎസ് യു പ്രവര്‍ത്തകരെ ജയിലിലടച്ചത് വ്യാജ തിരക്കഥയുണ്ടാക്കി; വീണാ ജോര്‍ജും സിപിഎമ്മും മാപ്...

Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Save your stories

Sign in