Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന്ധി

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടയിൽ, ഓൺലൈൻ ഫോം 6-ൽ വരുത്തിയ നിയമവിരുദ്ധമായ മാറ്റങ്ങൾക്ക് ടാറ്റാ കൺസൾട്ടൻസിയെ (TCS) ചുമതലപ്പെടുത്തിയത് ആരാണെന്ന നിർണായക ചോദ്യവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമൂഹമാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം ഈ വിഷയം ഉന്നയിച്ചത്. ഫോം 6-ൽ വരുത്തിയ കൂട്ടിച്ചേർക്കലുകൾ വിവാദമാകുകയും പിന്നീട് എസ്.ഐ.ആറിന് ശേഷം പിൻവലിക്കുകയും ചെയ്തത് അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിയമമന്ത്രാലയത്തിന്റെ അറിവില്ലാതെയാണ് ഈ പരിഷ്കാരങ്ങൾ നടത്തിയതെന്നും, ഇത് തെറ്റാണെന്ന് രണ്ട് കമ്മീഷണർമാർ രേഖപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പോർട്ടലായ ECI NET-ന്റെ മേൽനോട്ടം വഹിക്കുന്നത് ടാറ്റാ കൺസൾട്ടൻസിയാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഐ.ടി വിഭാഗം മേധാവി സീമ ഖന്നയുടെതടക്കമുള്ള ഇടപെടലുകൾ ദുരൂഹമായി തുടരുന്നതിനിടയിലാണ് രാഹുൽ ഗാന്ധിയുടെ ഈ ചോദ്യം പ്രസക്തമാകുന്നത്. ഫോം 6-ലെ അനധികൃത ഇടപെടലുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് 'ഇന്ത്യ' സഖ്യം ഉടൻ തന്നെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിനുള്ള നിയമത്തെയും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകുന്ന ആജീവനാന്ത നിയമപരിരക്ഷയെയും സഖ്യം ചോദ്യം ചെയ്യും. നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഈ പൊതുതാൽപ്പര്യ ഹർജി ഭരണഘടന ബെഞ്ചിന് (അഞ്ചംഗ ബെഞ്ചിന്) വിട്ടിരിക്കുകയാണ്. കമ്മീഷണറുടെ നിയമപരിരക്ഷയടക്കമുള്ള വിഷയങ്ങളിൽ വരും ദിവസങ്ങളിൽ സുപ്രീംകോടതിയിൽ കനത്ത നിയമപോരാട്ടം നടക്കുമെന്നാണ് സൂചന.


Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത...

Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Save your stories

Sign in