'ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കും': മഴക്കെടുതിയില്‍ ദുഃഖം രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേരളത്തില്‍ കനത്ത മഴ മൂലമുണ്ടായ നാശനഷ്ടങ്ങളിലും ദുരിതങ്ങളിലും ദുഃഖം രേഖപ്പെടുത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മഴക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. കാണാതായവര്‍ സുരക്ഷിതരായി തിരിച്ചെത്തട്ടെയെന്നും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ദുരിതബാധിതരായ കുടുംബങ്ങളെ സഹായിക്കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ എല്ലാവിധ പിന്തുണയുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും സന്നദ്ധപ്രവര്‍ത്തകരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍, പ്രത്യേകിച്ച് മലയോര മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പ്രതിസന്ധി ഘട്ടത്തില്‍ കേരളം ഒന്നിച്ചുനില്‍ക്കുമെന്നും ദുരന്തബാധിതരായ ഓരോ കുടുംബത്തിനൊപ്പവും താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.