Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സർക്കാർ രാഷ്ട്രീയ വിരോധം തീർക്കുന്നു; യുഡിഎഫ് ജനപ്രതിനിധികളെ ക്വാറന്‍റൈന്‍ ചെയ്യുന്നതില്‍ യൂത്ത് കോൺഗ്രസ് നിയമ നടപടിക്ക്

സർക്കാർ രാഷ്ട്രീയ വിരോധം തീർക്കുന്നു; യുഡിഎഫ് ജനപ്രതിനിധികളെ ക്വാറന്‍റൈന്‍ ചെയ്യുന്നതില്‍ യൂത്ത് കോൺഗ്രസ് നിയമ നടപടിക്ക്
  യുഡിഎഫ് ജനപ്രതിനിധികളെ ക്വാറന്‍റൈന്‍   ചെയ്യുന്ന വിഷയത്തിൽ യൂത്ത് കോൺഗ്രസ് നിയമ നടപടിക്ക്. സർക്കാർ രാഷ്ട്രീയ വിരോധം തീർക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനാണ്  തീരുമാനം. യൂത്ത് കോൺഗ്രസ് കുന്ദംകുളം ബ്ലോക്ക് കമ്മിറ്റിയാണ് നിയമ നടപടി സ്വീകരിക്കുന്നത്. സർക്കാർ നടപടികളിലെ രാഷ്ട്രീയ വിവേചനം വ്യക്തമാക്കി ഹൈക്കോടതിയിൽ ഹർജി നൽകും. അഭിഭാഷകരുമായി ചർച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് കുന്ദംകുളം ബ്ലോക്ക് പ്രസിഡന്‍റ് എ.എം നിതീഷ് തിങ്കളാഴ്ച തന്നെ ഹൈക്കോടതിയിൽ ഹർജി നൽകും. യുഡിഎഫ് ജനപ്രതിനിധികൾക്ക് ക്വാറന്‍റൈന്‍ നിർദേശിച്ച ആരോഗ്യ വകുപ്പ് മന്ത്രി എ.സി. മൊയ്തീനെ ഒഴിവാക്കിയത് ഹർജിയിൽ ചോദ്യം ചെയ്യും. ഗുരുവായൂരിൽ കൊവിഡ് സ്ഥിരീകരിച്ചവരുമായി മന്ത്രി നേരിട്ട് ഇടപഴകിയിട്ടുണ്ട്. ശരിയായ രീതിയിൽ മുഖാവരണം ധരിക്കുകയോ നിർദേശിച്ച അകലം പാലിക്കുകയോ ചെയ്തിട്ടില്ല. ഈ നിയമ ലംഘനത്തിന്റെ ദൃശ്യങ്ങളും സമർപ്പിക്കും. കൊവിഡ് രോഗ ബാധിതരുമായി നേരിട്ട് സമ്പർക്കുണ്ടായ മന്ത്രി നിരീക്ഷണത്തിൽ പോകണം എന്നും ആവശ്യപ്പെടും. വാളയാറിൽ പോയ അനിൽ അക്കര എംഎൽഎ ക്കൊപ്പം മന്ത്രി എ.സി മൊയ്തീനും ജില്ലയിലെ മറ്റ് എംഎൽഎമാരും യോഗങ്ങളിൽ പങ്കെടുത്തിരുന്നു. ജില്ലാ കളക്ടർ, ഡി എം ഒ , പൊലീസ് കമ്മീഷ്ണർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ഈ യോഗങ്ങളിൽ ഉണ്ടായിരുന്നു. ഇവർക്കൊന്നും ക്വാറന്‍റൈന്‍ വേണ്ട എന്നാണ് തൃശൂർ മെഡിക്കൽ ബോർഡ് തീരുമാനം. എന്നാൽ പാലക്കാട് മെഡിക്കൽ ബോർഡ് മാധ്യമ പ്രവർത്തകർക്ക് അടക്കം ക്വാറന്‍റൈന്‍ നിർദേശിച്ചിരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം ഹർജിയിൽ ചൂണ്ടി കാണിക്കും.

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in