Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പുന്നമടയില്‍ ഓളപ്പരപ്പിലെ മാമാങ്കം: 72-ാമത് നെഹ്‌റു ട്രോഫി ജലമേള ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പുന്നമടയില്‍ ഓളപ്പരപ്പിലെ മാമാങ്കം: 72-ാമത് നെഹ്‌റു ട്രോഫി ജലമേള ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: ഓളപ്പരപ്പിലെ മാമാങ്കമായ എഴുപത്തിരണ്ടാമത് നെഹ്റു ട്രോഫി ജലമേളയ ഇന്ന്. ഉച്ചയ്ക്ക് 2:00-ന് മുഖ്യമന്ത്രി വിഡി സതീശന്‍ ജലമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. സഹകരണ-എക്‌സൈസ് മന്ത്രി എം. ലിജു അധ്യക്ഷനാവും. കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാര്‍ മുഖ്യാതിഥിയാകും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാസ് ഡ്രില്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പതാക ഉയര്‍ത്തും. മുഖ്യപ്രഭാഷണവും സ്മരണിക പ്രകാശനവും കെ. സി. വേണുഗോപാല്‍ എം പി നിര്‍വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം പി മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍ വിശിഷ്ടാതിഥികള്‍ക്കുള്ള മൊമെന്റോകള്‍ വിതരണം ചെയ്യും. വിജയികള്‍ക്കുള്ള സമ്മാനദാനം കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ നിര്‍വഹിക്കും.

ഇത്തവണ 22 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ ആകെ 71 വള്ളങ്ങളാണ് ജലമേളയില്‍ മാറ്റുരയ്ക്കുന്നത്. രാവിലെ 11:00 മുതല്‍ ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങള്‍ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷമായിരിക്കും ആരാധകര്‍ കാത്തിരിക്കുന്ന ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ആവേശകരമായ ഫൈനല്‍ പോരാട്ടവും നടക്കുക. വള്ളംകളി പ്രമാണിച്ച് ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. ശനിയാഴ്ച രാവിലെ 9:00 മുതല്‍ ആലപ്പുഴ നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഉച്ചയ്ക്ക് 1:00 മുതല്‍ വൈകുന്നേരം 6:00 വരെ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഡിപ്പോയിലേക്ക് പ്രവേശിക്കില്ല. യാത്രക്കാര്‍ക്കായി ബസ് സര്‍വീസുകള്‍ നഗരത്തിന് പുറത്തുള്ള താല്‍ക്കാലിക പോയിന്റുകളില്‍ ക്രമീകരിക്കും.

Related articles

See all
Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

തുലാവർഷം എത്തുന്നു: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെ...

Popular News

ടൂറിസം പദ്ധതികളില്‍ ഗുരുതര വീഴ്ച, കോടികളുടെ പൊതുപണം പാഴായി: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ...

Save your stories

Sign in