Logo
Tue, Jul 07, 2026 • 04:18 PM
LIVE TV
Watch

No business videos available

No Middle East videos available

ലോക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കും; വീട്ടുനിരീക്ഷണ ലംഘനം കണ്ടെത്താന്‍ മിന്നൽ പരിശോധനയുമായി പൊലീസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 26, 2020
1 min read Updated: June 07, 2026
SHARE:
SAVE: Login to save

ലോക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കും;  വീട്ടുനിരീക്ഷണ ലംഘനം കണ്ടെത്താന്‍ മിന്നൽ പരിശോധനയുമായി പൊലീസ്
വീട്ടുനിരീക്ഷണം ലംഘിക്കുന്നവരെയും വാഹനങ്ങളിലെ അമിതയാത്രക്കാരെയും കണ്ടെത്താൻ മിന്നൽ പരിശോധനയുമായി പൊലീസ്. ലോക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിമാർക്കു നിർദ്ദേശം നൽകി. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചത്. വീട്ടുനിരീക്ഷണത്തിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ ലംഘിച്ചു പുറത്തിറങ്ങുന്നത് കണ്ടെത്താൻ പോലീസ് മിന്നൽ പരിശോധന നടത്തും. ബൈക്ക് പട്രോൾ, ഷാഡോ ടീം എന്നിവയുടെ സേവനം ഇതിനായി ഉപയോഗിക്കും. വീട്ടുനിരീക്ഷണം ലംഘിക്കുന്നതു കണ്ടെത്തിയാൽ അവരെ സർക്കാരിന്‍റെ ക്വാറന്‍റൈൻ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനും നിയമനടപടികൾ സ്വീകരിക്കാനും ഡിജിപി നിർദ്ദേശിച്ചു. വാർഡ് തല സമിതികൾ, ബൈക്ക് പട്രോൾ, ജനമൈത്രി പൊലീസ് എന്നിവരുടെ പരിശോധനയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. നിരീക്ഷണത്തിൽ കഴിയുന്നവരോട് അടുത്തിടപഴകിയശേഷം വീട്ടുകാർ മറ്റു വീടുകൾ സന്ദർശിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷ, കാറുകൾ എന്നിവയിൽ അനുവദനീയമായതിൽ കൂടുതൽ പേർ യാത്രചെയ്യുന്നത് നിരുത്സാഹപ്പെടുത്തും. ഇത്തരം പ്രവണതകൾ തടയുന്നതിനായി വാഹനങ്ങളിൽ മിന്നൽ പരിശോധന നടത്തും. ട്രാഫിക്കിനു കാര്യമായ തടസ്സമുണ്ടാകാത്ത തരത്തിൽ ആവശ്യമായ സ്ഥലങ്ങളിൽ ബാരിക്കേഡ് സ്ഥാപിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ചിലർ മാസ്‌ക് ഉപയോഗിക്കുകയും ഹെൽമെറ്റ് ധരിക്കാതിരിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഹെൽമെറ്റ് ഉപയോഗിക്കുന്നവർ മാസ്‌ക് ധരിക്കാത്തതായും കണ്ടുവരുന്നു. ഇത്തരം സംഭവങ്ങൾ തടയാൻ ശക്തമായ നടപടി സ്വീകരിക്കാനാണ് പോലീസിന്‍റെ തീരുമാനം
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10