BRIBERY CASE| കണ്ണൂരില്‍ കൈക്കൂലി കേസില്‍ പോലീസുദ്യോഗസ്ഥന് സസ്പെന്‍ഷന്‍
Jaihind TV News Report
Jaihind TV Web Desk
June 10, 2025
1 min read
•
Updated: June 04, 2026
കണ്ണൂരില്‍ കൈക്കൂലി കേസില്‍ പോലീസുദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പയ്യാവൂര്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഇബ്രാഹിം സീരകത്തിനെയാണ് അന്വേഷണ വിധേയമായി കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ്ചന്ദ്ര സസ്പെന്‍ഡ് ചെയ്ത്.
മെയ് 13 നായിരുന്നു സസ്പെന്‍ഷന് ആധാരമായ സംഭവം. രാത്രി പതിനൊന്നരയ്ക്ക് രാത്രികാല പട്രോളിങ്ങിനിടെ പയ്യാവൂര്‍ പോലീസ് സ്റ്റേഷന് മുന്‍വശം വാഹനപരിശോധന നടത്തിയ ഇബ്രാഹിം മദ്യ ലഹരിയില്‍ വാഹനമോടിച്ച കോട്ടയം അതിരമ്പുഴയിലെ മാച്ചാത്തില്‍ ഹൗസില്‍ അഖില്‍ ജോണിനെ കസ്റ്റഡിയിലെടുത്തു.
മദ്യപിച്ചതായി ബ്രീത്ത് അനലൈസര്‍ പരിശോധയില്‍ തെളിഞ്ഞുവെങ്കിലും സ്റ്റേഷനില്‍ കൊണ്ടുപോവുകയോ നോട്ടീസ് നല്‍കുകയോ ചെയ്യാതെ ഫോണ്‍ നമ്പര്‍ വാങ്ങി വിട്ടയച്ചു. പിറ്റേന്ന് ഇയാളെ ഫോണില്‍ ബന്ധപ്പെട്ട് കേസ് വേറൊരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു. പകരക്കാരനും കോടതിയിലും കൊടുക്കാനെന്ന് പറഞ്ഞ് 14,000 രൂപ ഗൂഗിള്‍പേ വഴി വാങ്ങി ഗുരുതരമായ അച്ചടക്കക ലംഘനം നടത്തിയെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10