Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

താനൂരിൽ വിദ്യാർത്ഥിയെ മനഃപൂർവം കാറിടിച്ചു വീഴ്ത്തിയ പ്രതിയെ സംരക്ഷിച്ച് പൊലീസ്

താനൂരിൽ വിദ്യാർത്ഥിയെ മനഃപൂർവം കാറിടിച്ചു വീഴ്ത്തിയ പ്രതിയെ സംരക്ഷിച്ച് പൊലീസ്
മലപ്പുറം താനൂരിൽ വിദ്യാർത്ഥിയെ മനഃപൂർവം കാറിടിച്ചു വീഴ്ത്തിയ പ്രതിയെ സംരക്ഷിച്ച് പൊലീസ്. അഞ്ച് ദിവസം മുൻപ് നടന്ന സംഭവത്തിൽ പ്രതിയെ അറസ്റ്റു ചെയ്യാനോ ഗുരുതര വകുപ്പുകൾ ചുമത്താനോ പൊലീസ് തയ്യാറായിട്ടില്ല. ടയർ കയറിയിറങ്ങി ഇരുകാലുകളുടെയും എല്ലുകൾ പൊട്ടിയ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ചികിൽസക്കായി ഇതിനോടകം ലക്ഷങ്ങളാണ് ചിലവായത്. കഴിഞ്ഞ ദിവസം തിരൂർ മീനടത്തൂർ സ്കൂളിനു സമീപമാണ് സംഭവം. കുട്ടികൾ സ്കൂളിലേക്ക് പോകും വഴി കാറിലെത്തിയ പകര സ്വദേശി സമദ്, വാഹനം വരുന്നത് കണ്ടിട്ടും റോഡിൽ നിന്ന് ഇറങ്ങി നടന്നില്ല എന്ന പേരിൽ വിദ്യാർത്ഥികളുമായി തർക്കത്തിൽ ഏർപെട്ടിരുന്നു.പിന്നീട് അമിതവേഗത്തിൽ കാറോടിച്ച് പോകുകയും മുന്നിലുണ്ടായിരുന്ന ബിൻഷാദിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വിദ്യാർഥിയുടെ ഇരുകാലുകളിലും കാർ കയറ്റിയിറക്കി. മനപ്പൂർവ്വം വിദ്യാർത്ഥിയെ ഇടിച്ചിട്ട് കടന്നുകളഞ്ഞ പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപിച്ചെങ്കിലും നിസാര വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് ഇത് വരെ തയ്യാറായിട്ടില്ല. മാസങ്ങൾക്ക് മുൻപ് ഹൃദയാഘാതം മൂലം പിതാവ് മരിച്ച ദുഃഖത്തിൽ നിന്ന് കുടുംബം കരകയറും മുൻപാണ് എസ്എസ്എൽസി പരീക്ഷക്ക് തയ്യാറെടുക്കുന്ന മകൻ ബിൻഷാദിനും അപകടം സംഭവിച്ചത്.

Related articles

See all
Latest News

വ്യാജരേഖ ചമച്ച് പട്ടികജാതിക്കാരന് അർഹതപ്പെട്ട ആനുകൂല്യം മുടക്കി ; സി.പി.എം നേതാവ് അറസ്റ്റി...

Latest News

14 മണിക്കൂർ ചികിത്സ ലഭിക്കാതെ പൂർണ ഗർഭിണി ; ഇരട്ടക്കുട്ടികള്‍ മരിച്ചു : ആരോഗ്യ വകുപ്പിന്‍റ...

Kerala

തകർത്ത കൊടിമരം ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൊണ്ടുതന്നെ പുനഃസ്ഥാപിപ്പിച്ച് കോണ്‍ഗ്രസ് | Video S...

Kerala

സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം : പി.കെ കുഞ്ഞാലിക്കുട്ടി എം.പി പൊലീസില്‍ പരാതി നല്‍കി

Save your stories

Sign in