Logo
CHANGE MODE
Sat, Jun 06, 2026 • 12:44 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

KSU| പിഎം ശ്രീപദ്ധതി; സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ആര്‍.എസ്.എസ് അജണ്ട: കെഎസ്‌യു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 25, 2025
1 min read Updated: June 04, 2026
Share:

KSU| പിഎം ശ്രീപദ്ധതി; സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ആര്‍.എസ്.എസ് അജണ്ട: കെഎസ്‌യു
രാജ്യത്ത് സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കാനുള്ള മാര്‍ഗ്ഗമായാണ് പി എം ശ്രീ പദ്ധതിയെ,കേന്ദ്രഗവണ്‍മെന്റ് കാണുന്നതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.60% കേന്ദ്രഫണ്ടും 40% സംസ്ഥാന ഫണ്ടും വിനിയോഗിച്ചാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കേണ്ടത്.പ്രധാനമന്ത്രിയുടെ ചിത്രം സ്‌കൂളുകളില്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ ആര്‍എസ്എസ് പോളിസി പ്രാവര്‍ത്തികമാക്കാനാണ് കേന്ദ്ര ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പി എം ശ്രീ പദ്ധതിയില്‍ കേരളം ചേരേണ്ടതില്ല എന്ന് തന്നെയാണ് കെ എസ് യു നിലപാട്. ഇതിനുപിന്നില്‍ വലിയ ഒരു കെണി മറിഞ്ഞിരിക്കുന്നുണ്ട്. കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ വര്‍ഗീയ വിഷം കുത്തിവെക്കാനുള്ള ആര്‍.എസ്.എസ് ശ്രമങ്ങളെ കെഎസ്‌യു ശക്തമായി പ്രതിരോധിക്കും. സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിന്,കോടിക്കണക്കിന് രൂപ ലഭ്യമാകാന്‍ ഉണ്ട്. ഇത് നേടിയെടുക്കാനുള്ള ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തേണ്ടത്.അതോടൊപ്പം കേരളത്തിലെ വിദ്യാഭ്യാസ മേഖല മികച്ച നിലവാരത്തില്‍ തന്നെ മുന്നോട്ട് നീങ്ങണം പി എം ശ്രീ പദ്ധതിയെ എതിര്‍ക്കുന്നതിനോടൊപ്പം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താന്‍ ആവശ്യമായ യോജിച്ച ഇടപെടലുകളും കൂട്ടായ പരിശ്രമങ്ങളും അനിവാര്യമാണെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10