Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രാഹുലിന്‍റെ വയനാട്ടിലെ മത്സരം രാജ്യത്തിന്‍റെ ഐക്യത്തിന്‍റെ പ്രതീകം; മോദിയുടേത് വർഗീയ പ്രചാരണം: രമേശ് ചെന്നിത്തല

രാഹുലിന്‍റെ വയനാട്ടിലെ മത്സരം രാജ്യത്തിന്‍റെ ഐക്യത്തിന്‍റെ പ്രതീകം; മോദിയുടേത് വർഗീയ പ്രചാരണം: രമേശ് ചെന്നിത്തല
Ramesh-Cehnnithala കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാടിന് പകരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും എന്തുകൊണ്ട് മത്സരിക്കുന്നില്ല എന്ന മോദിയുടെ ചോദ്യത്തിന് പിന്നില്‍ വര്‍ഗീയത മാത്രമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പരാജയ ഭീതിപൂണ്ട മോദി തന്‍റെ സ്ഥാനത്തിന് നിരക്കാത്ത രീതിയിലാണ് വര്‍ഗീയ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് എന്ത് പ്രീണനമാണെന്ന് വ്യക്തമാക്കാന്‍ മോദി തയാറാകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷം മോദി ദക്ഷിണേന്ത്യയെ അവഗണിച്ചു. രാജ്യത്തിന്‍റെ ഐക്യത്തിന്‍റെ പ്രതീകമായാണ് രാഹുലിന്‍റെ വയനാട്ടിലെ മത്സരമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാടിനെ തരംതാണ ഭൂമിയായി കാണുന്ന മോദി വയനാട്ടിലെ ജനങ്ങളെ അപമാനിക്കുകയാണ്. മോദി കരുതുന്നതുപോലെ വര്‍ഗീയമായി ചിന്തിക്കുന്നവരല്ല കേരളത്തിലെ ജനങ്ങള്‍. ഉന്നത സാംസ്‌കാരിക നിലവാരം ഉയര്‍ത്തിപ്പിടിക്കുന്നവരാണ് പത്തംതിട്ടയിലും തിരുവനന്തപുരത്തുമുള്ളതെന്നും അവരെ അപമാനിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in