Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ക്ഷേമ പെൻഷൻ തട്ടിപ്പ്: സിപിഎം വനിതാ നേതാവിനെ കസ്റ്റഡിയിൽ എടുക്കാതെ പൊലീസ്; പ്രതിഷേധം ശക്തം

ക്ഷേമ പെൻഷൻ തട്ടിപ്പ്: സിപിഎം വനിതാ നേതാവിനെ കസ്റ്റഡിയിൽ എടുക്കാതെ പൊലീസ്; പ്രതിഷേധം ശക്തം
കണ്ണൂർ പായം പഞ്ചായത്തിൽ പരേതയുടെ ക്ഷേമ പെൻഷൻ തുക വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത സംഭവത്തിൽ പ്രതിയായ ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മറ്റി അംഗം കെ.പി സ്വപ്നയെ കസ്റ്റഡിയിൽ എടുക്കാതെ ഇരിട്ടി പൊലീസ്. ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്ത് 18 ദിവസം കഴിഞ്ഞിട്ടും സ്വപ്നയെ ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ല. ആരോഗ്യ മന്ത്രി കെ. കെ.ശൈലജയുടെ അടുത്ത ബന്ധുവായ സ്വപ്നയെ കസ്റ്റഡിയിൽ എടുക്കാത്തത് സിപിഎം സമർദ്ദത്തെ തുടർന്നെന്ന് സൂചന. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന ഉൾപ്പടെ വിവിധ കുറ്റങ്ങളും സ്വപ്നയ്ക്കെതിരെ ചുമത്തിയിരുന്നു. എന്നാൽ കേസ്സെടുത്ത് 18 ദിവസം കഴിഞ്ഞിട്ടും സ്വപ്നയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. സ്വപ്നയുടെ പരാതിയിൽ കൗസുവിന്‍റെ ബന്ധുകൾക്കെതിരെ കേസെടുത്ത പൊലീസ് സ്വപ്നയ്ക്കെതിരായ പരാതിയിൽ മൊഴി എടുത്തത് അല്ലാതെ മറ്റു നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. സ്വപ്നയ്ക്കൊപ്പം പെൻഷൻ വിതരണത്തിന് ഉണ്ടായിരുന്ന വാർഡ് മെമ്പർ വിമലയെയും ബ്രാഞ്ച് സെക്രട്ടറി സുരേന്ദ്രനെയും സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിനുള്ളത്. സി പി എമ്മിന്‍റെയും സർക്കാരിന്‍റെയും ഉന്നതതലങ്ങളിലെ സമർദ്ദത്തെ തുടർന്നാണ് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ അടുത്ത ബന്ധുവായ സ്വപ്നക്കെതിരെ നടപടി എടുക്കാൻ പൊലീസ് തയ്യാറാവാത്തത് എന്നാണ് സൂചന. പെൻഷൻ തട്ടിപ്പ് കേസിലെ പ്രതിക്കെതിരെ നടപടി എടുക്കാതെ പരാതിക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന പൊലീസിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in