Logo
Sun, Jul 05, 2026 • 08:17 AM
LIVE TV
Watch

No business videos available

No Middle East videos available

'നാടാകെ ഭീതിയിൽ കഴിയുമ്പോൾ അവര്‍ സൂത്രത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം നടത്തുകയാണ്';പി.സി വിഷ്ണുനാഥ്, കുറിപ്പ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 27, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

'നാടാകെ ഭീതിയിൽ കഴിയുമ്പോൾ അവര്‍ സൂത്രത്തിൽ  തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം നടത്തുകയാണ്';പി.സി വിഷ്ണുനാഥ്, കുറിപ്പ്
കൊവിഡ് വ്യാപനത്തിന്‍റെ മറവില്‍ വാര്‍ഡ് വിഭജനം അനുകൂലമാക്കാനുള്ള സിപിഎം നീക്കത്തിനെതിരെ കെപിസിസി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ്.  നാടാകെ ഭീതിയിൽ കഴിയുമ്പോൾ, അതിജീവനത്തിനായി ജനതയാകെ ഒരുമിച്ച് പൊരുതുമ്പോൾ കേരള സർക്കാറിന് നേതൃത്വം നൽകുന്ന പാർട്ടി സൂത്രത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം നടത്തുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 'തൃശൂർ ജില്ലാ സെക്രട്ടറി താഴെത്തട്ടിലുള്ള പാർട്ടി ഘടകങ്ങൾക്ക് നിർദ്ദേശം നൽകുന്ന സർക്കുലർ ഇതിന് തെളിവാണ്. തങ്ങൾക്ക് അനുകൂലമായി വാർഡുകൾ വിഭജിക്കാൻ ഔദ്യോഗിക സംവിധാനത്തെ സ്വാധീനിക്കാൻ, തദ്ദേശ സ്വയംഭരണ വകുപ്പ്മന്ത്രി എ സി മൊയ്തീന്റെ സ്വന്തം തട്ടകത്തിലാണ് സർക്കുലറിലൂടെ പാർട്ടി നിർദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ തങ്ങൾക്കനുകൂലമായി ഉപയോഗിക്കണമെന്ന നിർദ്ദേശം പരസ്യമായ അധികാര ദുർവിനിയോഗമല്ലാതെ എന്താണ് ?'-വിഷ്ണുനാഥ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. പി.സി വിഷ്ണുനാഥിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം കൊറോണക്കാലത്ത് നാടാകെ ഭീതിയിൽ കഴിയുമ്പോൾ, അതിജീവനത്തിനായി ജനതയാകെ ഒരുമിച്ച് പൊരുതുമ്പോൾ കേരള സർക്കാറിന് നേതൃത്വം നൽകുന്ന പാർട്ടി സൂത്രത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം നടത്തുകയാണ്! തൃശൂർ ജില്ലാ സെക്രട്ടറി താഴെത്തട്ടിലുള്ള പാർട്ടി ഘടകങ്ങൾക്ക് നിർദ്ദേശം നൽകുന്ന സർക്കുലർ ഇതിന് തെളിവാണ്. തങ്ങൾക്ക് അനുകൂലമായി വാർഡുകൾ വിഭജിക്കാൻ ഔദ്യോഗിക സംവിധാനത്തെ സ്വാധീനിക്കാൻ, തദ്ദേശ സ്വയംഭരണ വകുപ്പ്മന്ത്രി എ സി മൊയ്തീന്റെ സ്വന്തം തട്ടകത്തിലാണ് സർക്കുലറിലൂടെ പാർട്ടി നിർദേശം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ തങ്ങൾക്കനുകൂലമായി ഉപയോഗിക്കണമെന്ന നിർദ്ദേശം പരസ്യമായ അധികാര ദുർവിനിയോഗമല്ലാതെ എന്താണ് ? താഴെത്തട്ടിലുള്ള ജനങ്ങളുമായ് നിരന്തരം സമ്പർക്കത്തിലിരിക്കേണ്ട നാളുകളിൽ തദ്ദേശ സ്ഥാപനങ്ങളെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുന്നവരുടെ സാമൂഹ്യബോധം എന്താണ് ? കൊറോണക്കാലത്ത് രാഷ്ട്രീയം പറയുകയല്ല: ഇത്രയും വൃത്തികെട്ട രീതിയിൽ പ്രവർത്തിക്കുന്ന ആളുകൾ മറ്റെവിടെയെങ്കിലും ഉണ്ടോ എന്നും സംശയമാണ് -പി സി വിഷ്ണുനാഥ്
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10