Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പന്തീരാങ്കാവ് യു.എ.പി.എ കേസ് : താഹയുടെ ജാമ്യം റദ്ദാക്കി ; ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി

പന്തീരാങ്കാവ് യു.എ.പി.എ കേസ് : താഹയുടെ ജാമ്യം റദ്ദാക്കി ; ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി
  കൊച്ചി : പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസലിന്‍റെ ജാമ്യം റദ്ദാക്കി. താഹ ഉടന്‍ കീഴടങ്ങണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം. ജാമ്യം നല്‍കിയതില്‍ യു.എ.പി.എ ലംഘനമുണ്ടായെന്നും കോടതി വ്യക്തമാക്കി. ഇരുവരുടേയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി. തെളിവുകള്‍ പരിശോധിക്കാതെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് എന്നായിരുന്നു എന്‍.ഐ.എയുടെ വാദം. അതേസമയം അലന്‍ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കില്ല. അലന്‍റെ പ്രായവും പഠനവും കണക്കിലെടുത്താണ് ജാമ്യം റദ്ദാക്കാത്തത്. അലന്‍റ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ യു.എ.പി.എ ചുമത്താന്‍ പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചു. 2019 നവംബര്‍ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇരുവരെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ കേസ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. പ്രതികള്‍ കോഴിക്കോട് സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അന്വേഷണത്തെ ബാധിക്കുമെന്ന് എതിര്‍വാദം ഉയര്‍ന്നതോടെ കോടതികള്‍ ജാമ്യം തള്ളിയിരുന്നു. തുടര്‍ന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദങ്ങള്‍ പരിഗണിച്ച് കോടതി ഇരുവര്‍ക്കും കഴിഞ്ഞ സെപ്റ്റംബറിൽ ജാമ്യം അനുവദിച്ചത്. പിന്നീട് സെപ്റ്റംബര്‍ 9 ന് കോടതി കര്‍ശന ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത് 10 മാസവും ഒമ്പതു ദിവസവും പിന്നിട്ട ശേഷമാണ് ജാമ്യം അനുവദിച്ചിരുന്നത്.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in