Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പനമരം ഇനി യുഡിഎഫ് ഭരിക്കും; എല്‍ഡിഎഫിന് ഭരണം നഷ്ടമായി

പനമരം ഇനി യുഡിഎഫ് ഭരിക്കും; എല്‍ഡിഎഫിന് ഭരണം നഷ്ടമായി
വയനാട്: എല്‍ഡിഎഫ് വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്ന പനമരം പഞ്ചായത്ത് അംഗം പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്തതോടെ എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം പോയി. പതിനൊന്നാം വാർഡ് അംഗം ബെന്നി ചെറിയാന്‍റെ പിന്തുണയോടെ ലീഗ് അംഗം ലക്ഷ്മി ആലക്കാമുറ്റം പ്രസിഡന്‍റായി. ഇതോടെ തൃണമൂൽ പിന്തുണയിൽ  യുഡിഎഫ് ഭരണം പിടിക്കുന്ന സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി പനമരം. എല്‍ഡിഎഫ് വിട്ട് തൃണമൂലിൽ ചേർന്ന ബെന്നി ചെറിയാൻ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് പഞ്ചായത്തിലെ ഭരണമാറ്റം. ആകെ 23 അംഗങ്ങളുള്ള പഞ്ചായത്തിൽ ബിജെപി ക്ക് ഒന്നും എല്‍ഡിഎഫിനും  യുഡിഎഫിനും 11 വീതവുമാണ് അംഗങ്ങൾ. ബിജെപി അംഗം വിട്ടുനിന്ന തെരഞ്ഞെടുപ്പിൽ, ബെന്നി യുഡിഎഫിന് വോട്ട് ചെയ്തതോടെ 12 നെതിരെ 10 വോട്ടുകൾക്കാണ് യുഡിഎഫ് വിജയം. പാർട്ടി നേതാവ് പി വി അൻവറിൻ്റെ നിർദേശം അനുസരിക്കുക മാത്രമായിരുന്നു താനെന്ന് ബെന്നി ചെറിയാൻ പ്രതികരിച്ചു ജെ.ഡി.എസ് അംഗമായിരുന്ന ബെന്നി ചെറിയാൻ അവിശ്വാസ പ്രമേയത്തിൽ യു.ഡി.എഫിനെ പിന്തുണച്ചതോടെയാണ് പനമരം പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം എൽ.ഡി.എഫിനു നഷ്ടമായതും പ്രസിഡണ്ടായിരുന്ന പി എം ആസ്യക്ക് കസേര ഒഴിയേണ്ടി വന്നതും. പിന്നാലെ പനമരം ടൗണിൽ വെച്ച് ബെന്നി ചെറിയാൻ സി പി എം പ്രവർത്തകരുടെ മർദനത്തിരയായിരുന്നു. കഴിഞ്ഞ ദിവസമാണ് ബെന്നി ചെറിയാൻ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ജില്ലാ പ്രവർത്ത കൺവെൻഷനിൽ പി വി അൻവറിന്‍റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in