Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'അതിജീവിതയുടെ മൊഴികളില്‍ വൈരുധ്യം, സ്‌കൂളില്‍ സംഭവം നടക്കാന്‍ സാധ്യത കുറവ്': പാലത്തായി പോക്‌സോ കേസില്‍ പത്മരാജന് ജാമ്യം

'അതിജീവിതയുടെ മൊഴികളില്‍ വൈരുധ്യം, സ്‌കൂളില്‍ സംഭവം നടക്കാന്‍ സാധ്യത കുറവ്': പാലത്തായി പോക്‌സോ കേസില്‍ പത്മരാജന് ജാമ്യം

കൊച്ചി: പാലത്തായി പോക്സോ കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ പ്രതി പത്മരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കോടതി വിധിച്ച ശിക്ഷാവിധി മരവിപ്പിച്ചാണ് ഹൈക്കോടതി ഉത്തരവ്. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ടാള്‍ ജാമ്യവും ഉള്‍പ്പെടെയുള്ള ശക്തമായ ഉപാധികളോടെയാണ് ജാമ്യം.

വിചാരണക്കോടതിയുടെ ശിക്ഷാവിധിയില്‍ പ്രഥമദൃഷ്ട്യാ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതിജീവിതയുടെ മൊഴികളില്‍ വൈരുധ്യങ്ങളും തിരുത്തലുകളും ഉണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം പ്രസക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, നൂറുകണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്ള സ്‌കൂള്‍ പരിസരത്ത് ഇത്തരമൊരു സംഭവം നടക്കാനുള്ള സാധ്യതയിലും കോടതി സംശയം പ്രകടിപ്പിച്ചു.

2020 മാര്‍ച്ച് 17നാണ് പത്തുവയസ്സുകാരി സ്‌കൂള്‍ ശുചിമുറിയില്‍ പീഡനത്തിനിരയായ വിവരമറിഞ്ഞ്, മാതാവിന്റെ പരാതിയില്‍ പാനൂര്‍ പോലീസ് കേസെടുത്തത്. 2020 ഏപ്രില്‍ 15ന് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പത്മരാജനെ പോയിലൂര്‍ വിളക്കോട്ടൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു. 2020 ഏപ്രില്‍ 24ന്  കുടുംബത്തിന്റെ ആവശ്യപ്രകാരം കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. 2021 മേയില്‍ ക്രൈംബ്രാഞ്ച് പോക്സോ വകുപ്പുകള്‍ ചുമത്തി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് 2025ല്‍  കേസിലെ വിചാരണ പൂര്‍ത്തിയാക്കി വിചാരണക്കോടതി പ്രതിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു. 

ഐ.ജി. രേഷ്മ രമേശ്, എ.ഡി.ജി.പി. ഇ.ജെ. ജയരാജന്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘങ്ങളുടെ അന്വേഷണത്തിനൊടുവിലാണ് കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. വിചാരണക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് നിലവില്‍ ഹൈക്കോടതിയുടെ നടപടി.

Related articles

See all
Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

തുലാവർഷം എത്തുന്നു: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെ...

Popular News

ടൂറിസം പദ്ധതികളില്‍ ഗുരുതര വീഴ്ച, കോടികളുടെ പൊതുപണം പാഴായി: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ...

Save your stories

Sign in