Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതാര്‍ഹം :കെ സുധാകരന്‍ എംപി

പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റിയത്  സ്വാഗതാര്‍ഹം :കെ സുധാകരന്‍ എംപി
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്വാഗതാര്‍ഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ .സുധാകരന്‍ എംപി. കല്‍പ്പാത്തി രഥോത്സവം നടക്കുന്നത് പ്രമാണിച്ചാണ് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റിയത്.നേരത്തെ വാട്ടെടുപ്പ് തീയതി നിശ്ചയിച്ചിരുന്നത് കല്‍പ്പാത്തി രഥോത്സവം നടക്കുന്ന അതേ ദിവസമാണ്. വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.കല്‍പ്പാത്തി രഥോത്സവത്തില്‍ പ്രതിഫലിക്കുന്നത് ഒരു നാടിന്റെയും ജനതയുടെയും സാംസ്‌കാരിക പൈതൃകമാണ്.ജനങ്ങള്‍ ഐക്യത്തോടെയും സന്തോഷത്തോടെയും ഒരുപോലെ ഒരുമിക്കുന്ന ദിനം കൂടിയാണ് ഇത്. വോട്ടര്‍മാരിലും വിശ്വാസികളും വലിയ ആശങ്കയാണ് വോട്ടെടുപ്പ് തീയതിയും കല്‍പ്പാത്തി രഥോത്സവം ഒരേ ദിവസം വന്നത് ഉയര്‍ത്തുന്നത്. വോട്ടെടുപ്പ് തീയതി മാറ്റുവാനുള്ള തീരുമാനം ഇത്രയും വൈകിപ്പിക്കാതെ നേരത്തെ തന്നെ പ്രതിപക്ഷത്തിന്റെ ആവശ്യം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കേണ്ടതായിരുന്നുവെന്നും കെ.സുധാകരന്‍ പറഞ്ഞു.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...