Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Business

നാട്ടുപ്രകൃതിയെ അറിഞ്ഞ് പഴയകാലത്തിലേക്ക് മടങ്ങാം; രസ ഗുരുകുല്‍ ഒരുക്കുന്ന അവധിക്കാല ക്യാമ്പ് ജൂലൈ 28 മുതല്‍

നാട്ടുപ്രകൃതിയെ അറിഞ്ഞ് പഴയകാലത്തിലേക്ക് മടങ്ങാം; രസ ഗുരുകുല്‍ ഒരുക്കുന്ന അവധിക്കാല ക്യാമ്പ് ജൂലൈ 28 മുതല്‍
പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും മടങ്ങാൻ പുതുതലമുറയ്ക്ക് അവസരമൊരുക്കുകയാണ് ചാലക്കുടിയിലെ രസ ഗുരുകുൽ. അന്താരാഷ്ട്രതലത്തിൽ കുട്ടികൾക്കായി ഒരുക്കുന്ന ക്യാമ്പ് ഈ മാസം 28ന് ആരംഭിക്കും. ഒരാഴ്ചയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പഴമയുടെ സുഗന്ധം പേറുന്ന നാട്ടു വഴികളും മരങ്ങളും പാടവും പുഴയും കാളവണ്ടിയും എല്ലാം ചേർന്ന തനി ഗ്രാമത്തിലേക്ക് ഒരു യാത്ര. മണ്ണിനേയും പ്രകൃതിയേയും ആസ്വദിക്കാൻ പുതിയ തലമുറക്ക് സുവർണാവസരം ഒരുക്കുകയാണ് ദാസ് ശ്രീധരന്‍റെ രസ ഗുരുകുൽ. നഗരത്തിന്‍റെ തിരക്കുകളിൽ നിന്നും മാറി ജൈവികതയിലേക്കും നൂറ്റാണ്ടുകളുടെ അറിവുകളിലേക്കും കൂടി ഒരു യാത്ര കൂടിയാണ് ക്യാമ്പ്. ഭക്ഷണവും താമസവും ഉൾപ്പെടെ 7 ദിവസം രസ ഗുരുകുലിൽ കഴിഞ്ഞ് ഗുരുകുല സമ്പ്രദായത്തിലൂടെ നാട്ടുപ്രകൃതിയെ ആസ്വദിക്കാനും പൈതൃകത്തിലേക്ക് തിരികെയെത്താനുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. യോഗ, ഫിഷിംഗ്, കൃഷി, പാചകം, നൃത്തം, നാടൻ പാട്ട്, മാജിക് തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ഏഴുദിവസങ്ങളിലായി കുട്ടികൾക്ക് മനസിലാക്കാം. ഇതിനായി ചെറിയ ഫീസ് ഈടാക്കും. ക്യാമ്പ് ആഗസ്റ്റ് നാലിന് സമാപിക്കും. ബന്ധപ്പെടേണ്ട നമ്പർ: +917559084494, +918086683888

Related articles

See all
Business

കടലും കടന്ന് നരിയാപുരം ശർക്കരയുടെ പ്രശസ്തി

Business

കാലാവസ്ഥാ വ്യതിയാനം : തേയില ചെടികൾ വ്യാപകമായി കരിഞ്ഞുണങ്ങുന്നു; കർഷകർ പ്രതിസന്ധിയില്‍

Business

വില തകർച്ച : കാപ്പി കർഷകർ ദുരിതത്തിൽ

Business

പൊള്ളുന്ന വിലയിൽ മാറ്റമില്ലാതെ ഉള്ളി വിപണി

Save your stories

Sign in