Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Business

കാലാവസ്ഥാ വ്യതിയാനം : തേയില ചെടികൾ വ്യാപകമായി കരിഞ്ഞുണങ്ങുന്നു; കർഷകർ പ്രതിസന്ധിയില്‍

കാലാവസ്ഥാ വ്യതിയാനം : തേയില ചെടികൾ വ്യാപകമായി കരിഞ്ഞുണങ്ങുന്നു; കർഷകർ പ്രതിസന്ധിയില്‍
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് തേയില ചെടികൾ വ്യാപകമായി കരിഞ്ഞുണങ്ങുന്നു. മികച്ച വിലയുണ്ടായിട്ടും കർഷകർ പ്രതിസന്ധിയിലാകുന്നു. തേയില കൊളുന്തിന് ന്യായമായ വിലയുണ്ടായിട്ടും രോഗബാധ മൂലം ഉൽപാദനം കുത്തനെ ഇടിഞ്ഞത് പ്രയോജനം ലഭിക്കാതെ കർഷകർ. ചെറുകിട തേയില കർഷകർ ഇത് മൂലം പ്രതിസന്ധിയിലാകുകയാണ്. നഗ്നനേത്രങ്ങൾക്ക് ദൃശ്യമല്ലാത്ത അതിസൂക്ഷ്മ ങ്ങളായ ചിലന്തികൾ മുട്ടയിട്ട് തമ്പടിക്കുന്നത് മൂലം ഇലകൾ കരിഞ്ഞുണങ്ങി കൃഷികൾ നശിക്കുന്ന രോഗമാണ്.  ഇതോടെ ചെറുകിട തേയില കർഷകർക്ക് കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തേയില കൊളുന്തിന് കിലോഗ്രാമിന് 18 മുതൽ 20 രുപ വരെ ലഭിക്കുന്നുണ്ട്. കാലാവസ്ഥയിലുണ്ടായ വ്യതിയാനത്തിൽ പൊള്ളൽ രോഗം വ്യാപകമാകുന്നതും കർഷകർക്ക് കനത്ത തിരിച്ചടിയാണ്. രോഗം ബാധിക്കുന്നതേയിലകൊളുന്ത് അഴുകിയും ഉണങ്ങിയും നശിക്കുമെന്നതിനാൽ ഇവ വ്യാപകമായി വെട്ടിമാറ്റുകയാണ്. തേയില കർഷകർ വിവിധ മരുന്നുകൾ പ്രയോഗിക്കുന്നുണ്ടെങ്കിലും രോഗവ്യാപനം പൂർണമായി തടയാൻ സാധിക്കുന്നില്ല. ഇതിനാൽ കൊളുന്ത് വെട്ടി കളയേണ്ട സാഹചര്യമാണ്.

Related articles

See all
Business

കടലും കടന്ന് നരിയാപുരം ശർക്കരയുടെ പ്രശസ്തി

Business

വില തകർച്ച : കാപ്പി കർഷകർ ദുരിതത്തിൽ

Business

പൊള്ളുന്ന വിലയിൽ മാറ്റമില്ലാതെ ഉള്ളി വിപണി

Business

രാജ്യത്ത് ഉള്ളിവില വീണ്ടും കുതിക്കുന്നു

Save your stories

Sign in