പി.വി. അൻവറിനെ തള്ളി സിപിഎം; പി. ശശിക്കെതിരെ പാർട്ടി അന്വേഷണമില്ല
Jaihind TV News Report
Jaihind TV Web Desk
September 25, 2024
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ അന്വേഷണം നടത്തണമെന്ന പി.വി അൻവർ എംഎൽഎയുടെ പരാതി തള്ളി സിപിഎം. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. അജിത് കുമാറിനെ മാറ്റണമെന്ന കടുത്ത നിലപാടെടുത്ത സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ വാദങ്ങളും ഇതിലൂടെ സിപിഎം തള്ളിയിരിക്കുകയാണ്.
മുഖ്യമന്ത്രി പരസ്യമായി തള്ളിയ പി.വി. അൻവറിനെ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റും ഇന്ന് പാടെ കയ്യൊഴിഞ്ഞു. അൻവറിന്‍റെ പരാതിയിൽ പി. ശശിക്കെതിരെ അന്വേഷണം വേണ്ടെന്നും എം.ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് തല്‍ക്കാലം മാറ്റേണ്ടന്നും സിപിഎം നേതൃത്വം തീരുമാനിക്കുകയായിരുന്നു.
ഈ തീരുമാനം അജിത് കുമാറിനെ മാറ്റണമെന്ന കടുത്ത നിലപാടെടുത്ത സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ വാദങ്ങളെയുമാണ് തള്ളുന്നത്. ഘടകകക്ഷികൾക്ക് കൂടിയുള്ള വ്യക്തമായ സന്ദേശവും താക്കീതുമായി സിപിഎം തീരുമാനം മാറിയിരിക്കുകയാണ്. പി.വി. അൻവറിന്‍റെയും സിപിഐയുടെയും തുടർനീക്കങ്ങളാണ് ഇനി കണ്ടറിയേണ്ടത്.
.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10