ജോര്‍ജ്ജ് ICU വില്‍ തുടരും ; ജാമ്യഹര്‍ജിയില്‍ വിധി നാളെ, കോടതിയില്‍ കടുത്ത വാദം
Jaihind TV News Report
Jaihind TV Web Desk
February 27, 2025
1 min read
•
Updated: June 10, 2026
മതവിദ്വേഷ പരാമര്‍ശ കേസില്‍ പിസി ജോര്‍ജിന്റെ ജാമ്യ അപേക്ഷയിന്‍ മേലുള്ള വാദം ഇരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ പൂര്‍ത്തിയായി.വിധി പറയുന്നത് നാളെത്തേക്ക് മാറ്റി. കേസിന്റെ തെളിവെടുപ്പ് പൂര്‍ത്തിയായതിനാലും പിസി ജോര്‍ജിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചു ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം വാദിച്ചു. .. എന്നാല്‍ പ്രതി ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നും ജാമ്യം നല്കിയാല്‍ തെറ്റായ സന്ദേശം സമൂഹത്തില്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ഐസിയുവില്‍ കഴിയുകയാണ് പിസി ജോര്‍ജ്.. ഈ തിങ്കളാഴ്ചയാണ് പിസി ജോര്‍ജിനെ മതവിദ്വേഷം പരാമര്‍ശ കേസില്‍ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തത്.. മാര്‍ച്ച് 10 വരെയാണ് റിമാന്‍ഡ് കാലാവധി.
ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. സംഭവത്തിന് പിന്നാലെ വലിയ വിമര്‍ശനം ഉയര്‍ന്നു. മതവിദ്വേഷ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതി നല്‍കി. പൊലീസ് കേസെടുത്തതോടെ പിസി ജോര്‍ജ്ജ് മുന്‍കൂര്‍ ജാമ്യത്തിനായി നെട്ടോട്ടമായി. കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഹൈക്കോടതി വിധിക്കു പിന്നാലെ പോലീസ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള നടപടിയും ആരംഭിച്ചു. പോലീസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ രണ്ടുദിവസത്തെ സാവകാശം വേണമെന്ന് ജോര്‍ജ് ആവശ്യപ്പെട്ടെങ്കിലു പൊതുവേദികളിലൊന്നും എത്തിയില്ല.
എന്നാല്‍ തിങ്കളാഴ്ച പോലീസ് ജോര്‍ജ്ജിനെ അന്വേഷിച്ച് പൂഞ്ഞാറിലെ വസതിയിലെത്തിയെങ്കിലും അവിടെ ഇല്ലായിരുന്നു. തുടര്‍ന്ന് ഈരാറ്റുപേട്ട കോടതിയില്‍ എത്തി കീഴടങ്ങുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോള്‍ പി.സി ജോര്‍ജിനെതിരെ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോര്‍ട്ട് അടക്കം പൊലീസ് സമര്‍പ്പിച്ചു. ഇതേതുടര്‍ന്ന് ജോര്‍ജ്ജിന്റെ പ്രതീക്ഷ തെറ്റിച്ച് ഈരാറ്റുപേട്ട കോടതിയും പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളുകയാണ് ചെയ്തത് .വൈകിട്ട് ആറുമണി വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടതിന് തൊട്ടു പിന്നാലെയാണ് മാര്‍ച്ച് 10 വരെ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവായത്..
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10