NILAMBUR BY-ELECTION| കലാശക്കൊട്ടിന് ഒരു ദിനം അകലെ; പ്രചരണം ഇന്നും ശക്തമാക്കാന്‍ യുഡിഎഫ്
Jaihind TV News Report
Jaihind TV Web Desk
June 16, 2025
1 min read
•
Updated: June 05, 2026
കലാശക്കൊട്ടിന് ഒരു ദിനം ബാക്കിനില്‍ക്കെ നിലമ്പൂരില്‍ രാഷ്ട്രീയ അങ്കം മുറുകുന്നു. പരസ്യപ്രചരണം അവസാനിക്കുവാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ വര്‍ധിത ആവേശത്തോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഉള്‍പ്പെടെയുള്ള മുന്‍നിര യുഡിഎഫ് നേതാക്കള്‍ ഇന്ന് മണ്ഡലത്തില്‍ പ്രചരണം നടത്തും. പ്രിയങ്ക ഗാന്ധിയുടെ പര്യടനം പകര്‍ന്നു നല്‍കിയ വര്‍ദ്ധിത ആവേശത്തോടെയാണ് പ്രവര്‍ത്തകരും നേതാക്കളും ലാസ്റ്റ് ലാപ്പില്‍ പൂര്‍ണ്ണ സജ്ജമായിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ നിലമ്പൂര്‍ നഗരസഭ മേഖലയിലെ പര്യടനം പി.വി നഗറില്‍ - പി.എം.എ സലാം ഉദ്ഘാടനം ചെയ്യും.
ഉച്ചകഴിഞ്ഞ് മൂത്തേടം പഞ്ചായത്തില്‍ നടക്കുന്ന പര്യടനത്തിന്റെ സമാപന സമ്മേളനം കാരപ്പുറത്ത് കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, ഉദ്ഘാടനം ചെയ്യും.മൂത്തേടം കുറ്റിക്കാട്ട് രാവിലെ മുസ്ലിം ലീഗ് അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രത്യേക പ്രചരണ പരിപാടി
കെസി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10