Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

അമ്പതാം ദേശീയ ദിനം ആഘോഷിച്ച് ഒമാന്‍ ; നവോത്ഥാനത്തിന്‍റെ ഒമാന്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ വിദേശികളും സ്വദേശികളും

അമ്പതാം ദേശീയ ദിനം ആഘോഷിച്ച് ഒമാന്‍ ; നവോത്ഥാനത്തിന്‍റെ ഒമാന്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ വിദേശികളും സ്വദേശികളും
മസ്ക്റ്റ് : ഗള്‍ഫ് രാജ്യമായ ഒമാന്‍, നവോത്ഥാനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു. ഒമാന്റെ , ഈ അമ്പതാം ദേശീയ ദിനാഘോഷത്തില്‍, മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികളും സ്വദേശികളും പങ്കാളികളാകുന്നു. ആധുനിക ഒമാന്റെ ശില്‍പി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ജന്മദിനമാണ് ഒമാന്‍ ദേശീയ ദിനമായി ആഘോഷിക്കുന്നത്. സുല്‍ത്താന്‍ ഖാബൂസിന്റെ വേര്‍പാടിന്റെ, ദുഃഖത്തിലും കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിലും, ദേശീയ ദിനാഘോഷങ്ങള്‍ക്ക് , ഇത്തവണ പൊലിമ കുറവാണ്. എങ്കിലും മലയാളികള്‍ ഉള്‍പ്പടെയുള്ള, വിദേശികളും സ്വദേശികളും , ആഹ്ലാദത്തോടെ ദേശീയദിനം ആഘോഷിക്കുന്നു. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ കെട്ടിടങ്ങളും മറ്റും അലങ്കരിച്ചു. ഒമാനിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അലങ്കാര ദീപങ്ങള്‍ സ്ഥാപിച്ചു. തലസ്ഥാന നഗരിയുടെ സമീപ പ്രദേശങ്ങളായ മത്ര, റൂവി, അല്‍ ഖുവൈര്‍, ഗുബ്ര, ഗാല, അസൈബ തുടങ്ങിയ സ്ഥലങ്ങളിലും വൈദ്യുത ദീപങ്ങള്‍ സ്ഥാപിച്ചു. ഇത്തവണ, വിദേശികള്‍ ഉള്‍പ്പടെ, 390 തടവുകാര്‍ക്ക് ജയില്‍ മോചനം നല്‍കി. അതേസമയം, ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള സൈനിക പരേഡ് ഇത്തവണ ഉണ്ടായില്ല.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in