Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നവംബര്‍ 13 ലെ പരീക്ഷകള്‍ മാറ്റണം; കേരളാ സര്‍വ്വകലാശാല വിസിക്ക് കത്ത് നല്‍കി കെ.എസ്.യു

നവംബര്‍ 13 ലെ പരീക്ഷകള്‍ മാറ്റണം; കേരളാ സര്‍വ്വകലാശാല വിസിക്ക് കത്ത് നല്‍കി കെ.എസ്.യു
തിരുവനന്തപുരം: കേരള സര്‍വ്വകലാശാല നടത്താനിരിക്കുന്ന പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമലിന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കത്ത് നല്‍കി.വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13-ാം തീയതി നടത്താനിരിക്കുന്ന പരീക്ഷകള്‍ മാറ്റാനാണ് ആവശ്യം. സര്‍വ്വകലാശാലയ്ക്ക് കീഴില്‍ പഠിക്കുന്ന ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി വോട്ടറന്മാര്‍ക്ക് പഞ്ചവത്സര എല്‍എല്‍ബി മൂന്നാം സെമസ്റ്ററിലെ ഉള്‍പ്പടെയുള്ള പരീക്ഷകള്‍ നവംബര്‍ 13ന് നടത്തിയാല്‍ ഭരണഘടന ഉറപ്പു നല്‍കുന്ന തങ്ങളുടെ സമ്മതിദാന അവകാശം നിര്‍വ്വഹിക്കാന്‍ കഴിയാതെ വരുമെന്നും, ആയതിനാല്‍ വിഷയത്തില്‍ അടിയന്തരമായി ഇടപ്പെട്ട് പരീക്ഷകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in