Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്ഥാനമാറ്റം ആരും ആവശ്യപ്പെട്ടിട്ടില്ല; ഏതു തീരുമാനവും അനുസരിക്കുമെന്ന് കെ സുധാകരന്‍

സ്ഥാനമാറ്റം ആരും ആവശ്യപ്പെട്ടിട്ടില്ല;  ഏതു തീരുമാനവും അനുസരിക്കുമെന്ന് കെ സുധാകരന്‍
ഹൈക്കമാന്റിന്റെ ഏതു തീരുമാനവും അനുസരണയോടെ സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് തന്നെ നീക്കാം.. അല്ലെങ്കില്‍ നീക്കാതിരിക്കാം. എഐസിസിക്ക് മാറ്റണമെന്നാണെങ്കില്‍ ആ തീരുമാനം സ്വീകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തന്നോട് മാറണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. താന്‍ തൃപ്തനാണ് എന്തു തീരുമാനവും ഉള്‍ക്കൊള്ളുമെന്നും കെ പി സി സി പ്രസിഡന്റ് കണ്ണൂരില്‍ പറഞ്ഞു. കെ പി സിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയാല്‍ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിത്തു. ഹൈക്കമാന്റിന് മാറ്റണമെന്നാണെങ്കില്‍ അതു സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്നും തനിക്കൊരു പരാതിയുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസില്‍ എനിക്ക് കിട്ടാവുന്ന എല്ലാ പദവിയും കിട്ടിയിട്ടുണ്ട്. മാനസികമായ സംഘര്‍ഷാവസ്ഥയില്‍ അല്ല, തൃപ്തനായ മനസ്സിന്റെ ഉടമയാണ് ഞാന്‍. ഒരു തരത്തിലുമുള്ള ആശങ്ക ഇല്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.  

Related articles

See all
Popular News

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേ...

Popular News

കിഫ്ബി കടമെടുപ്പ്: ഉയർന്ന പലിശബാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കിഫ്ബിക്ക് അധിക ഗാര...

Popular News

'രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇതാണ് കുഴപ്പം'; ഗണ്‍മാന്റെ മൊഴിമാറ്റത്ത...

Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Save your stories

Sign in