Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

NILAMBUR BY-ELECTION| കനത്ത മഴയിലും ആവേശമായി നിലമ്പൂരിന്‍റെ ബാപ്പൂട്ടി; യുഡിഎഫ് പ്രചരണ പരിപാടികള്‍ക്ക് വമ്പന്‍ സ്വീകരണം

NILAMBUR BY-ELECTION| കനത്ത മഴയിലും ആവേശമായി നിലമ്പൂരിന്‍റെ ബാപ്പൂട്ടി; യുഡിഎഫ് പ്രചരണ പരിപാടികള്‍ക്ക് വമ്പന്‍ സ്വീകരണം
കനത്ത മഴയിലും തോരാത്ത ആവേശവുമായി ആര്യാടൻ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണം. ആവേശത്തിരയിളക്കി നിലമ്പൂർ നഗരമേഖലയിൽ നടന്ന ആര്യാടൻ ഷൗക്കത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്. വിലക്കയറ്റവും ദുരിതങ്ങളും കൊണ്ട് കേരളത്തെ തകര്‍ത്ത ഇടതുമുന്നണിക്കെതിരെ നിലമ്പൂരില്‍ വോട്ടുചെയ്ത് പ്രതികരിക്കണമെന്ന് ഇന്നത്തെ പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്ത കെ.പി.സി.സി. പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. ആവേശത്തിരയിളക്കിയാണ് നഗരമേഖലയിലും ആര്യാടൻ ഷൗക്കത്തിന്റെ പ്രചരണ പരിപാടി മുന്നേറുന്നത്. കനത്ത മഴയിലും തോരാത്ത ആവേശവുമായിട്ടാണ് നൂറുകണക്കിന് യുഡിഎഫ്പ്രവർത്തകർ ഇരുചക്രവാഹനങ്ങളിൽ പ്രചരണ ജാഥയിൽ അണിചേരുന്നത്. വിലക്കയറ്റവും ദുരിതങ്ങളും കൊണ്ട് കേരളത്തെ തകര്‍ത്ത ഇടതുമുന്നണിക്കെതിരെ നിലമ്പൂരി ലെ ജനത വോട്ടുചെയ്ത് പ്രതികരിക്കണമെന്ന് ഇന്നത്തെ പ്രചരണ പരിപാടി പാടിക്കുന്നില്‍ ഉദ്ഘാടനം ചെയ്ത കെ.പി.സി.സി. പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ ആദ്യ ചെയർമാനായിരുന്ന ആര്യാടൻ ഷൗക്കത്തിന് നഗരമേഖലയിലെ പ്രചരണത്തിലും വലിയ മേൽക്കൈയാണ് ലഭിക്കുന്നത്. ഷൗക്കത്ത് ചെയർമാൻ ആയിരിക്കേ നടപ്പിലാക്കിയ ജ്യോതിര്‍ഗമയിലൂടെ അക്ഷരം പഠിച്ച എണ്‍പത്തിയഞ്ചുകാരിയായ കാളിയമ്മയുടെ അനുഗ്രഹവുമായിട്ടാണ് ഷൗക്കത്തിന്റെ ഇന്നത്തെ പര്യടനം ആരംഭിച്ചത്.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in