NILAMBUR BY-ELECTION| നിലമ്പൂര്‍ നാളെ വിധിയെഴുതും; ഇന്ന് നിശബ്ദപ്രചരണം
Jaihind TV News Report
Jaihind TV Web Desk
June 18, 2025
1 min read
•
Updated: June 05, 2026
ആവേശം ആര്‍ത്തിരമ്പിയ തിരഞ്ഞെടുപ്പ് പ്രചരണത്തിനു ശേഷം നിലമ്പൂര്‍ നാളെ വിധിയെഴുതും. ഇന്ന് നിശബ്ദപ്രചരണത്തിന്റെ ദിനം. പ്രചരണത്തിലും കൊട്ടിക്കലാശത്തിലും ഏറെ മുണിലായ യുഡിഎഫ് ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാണ.് മണ്ഡലത്തിന് പുറത്തുനിന്നെത്തിയ നേതാക്കള്‍ ഒക്കെ മടങ്ങിയെങ്കിലും പരമാവധി വോട്ടര്‍മാരെയും സംഘടനകളെയും ഒക്കെ നേരില്‍ കണ്ട് അവസാന വട്ട വോട്ടുറപ്പിക്കലിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍.ആര്യാടന്‍ ഷൗകത്ത് ഇന്ന് വിവിധ ആദിവാസി ഉന്നതികളില്‍ സന്ദര്‍ശനം നടത്തും. പോളിംഗ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും. മണ്ഡലത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരും ഉദ്യോഗസ്ഥരും വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തും.
ആവേശത്തിരയിളക്കിയ കൊട്ടികലാശത്തോടെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പരസ്യപ്രചരണം അവസാനിച്ചു. മഹാജനക്കൂട്ടം വോട്ടായി മാറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. നേതാക്കളും പ്രവർത്തകരും ഒത്തുചേർന്നപ്പോൾ ആവേശ കൊടുമുടിയാണ് നിലമ്പൂരിൽ ഇന്നലെ കാണാൻ കഴിഞ്ഞത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10