Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

NILAMBUR| നിലമ്പൂരില്‍ ആവേശ പ്രചാരണം; പ്രിയങ്കാ ഗാന്ധി എം പി നാളെ മണ്ഡലത്തില്‍

NILAMBUR| നിലമ്പൂരില്‍ ആവേശ പ്രചാരണം; പ്രിയങ്കാ ഗാന്ധി എം പി നാളെ മണ്ഡലത്തില്‍
നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലേക്ക് അടുക്കുമ്പോള്‍ ആവേശത്തിലും തികഞ്ഞ ആത്മവിശ്വാസത്തിലുമാണ് യുഡിഎഫ് ക്യാമ്പ്. നാളെ പ്രിയങ്ക ഗാന്ധി കൂടി മണ്ഡലത്തില്‍ പ്രചരണത്തിനെത്തുന്ന ആവേശത്തിലാണ് പ്രവര്‍ത്തകരും നേതാക്കളും. ഇന്ന് വയനാട്ടിലെ പരിപാടികള്‍ക്ക് ശേഷമാണ് പ്രിയങ്ക ഗാന്ധി നാളെ ഉച്ചകഴിഞ്ഞ് മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തുക. ഇന്നലെ രാത്രിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ പ്രിയങ്ക ഗാന്ധി എംപി യെ കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റുമാരായ എ പി അനില്‍ കുമാര്‍ എംഎല്‍എ, പി സി വിഷ്ണുനാഥ് എംഎല്‍എ, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റുമാരായ അഡ്വ വി എസ് ജോയ്, അഡ്വ കെ പ്രവീണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അതേ സമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പഞ്ചായത്ത് പര്യടനം തുടരുകയാണ്. വഴിക്കടവ് പഞ്ചായത്തിലെ മരുത നരിവാലമുണ്ടയില്‍ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഇന്നത്തെ പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് ചുങ്കത്തറ പഞ്ചായത്തില്‍ പ്രചരണം തുടരും. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ക്യാമ്പ് ചെയ്ത് യുഡിഎഫ് പ്രചരണം നയിക്കുകയാണ്. അഹമാമദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ഇന്നലത്തെ പ്രചരണ പരിപാടികളെല്ലാം മാറ്റിവെച്ചിരുന്നു.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in