RAMESH CHENNITHALA| നിലമ്പൂരിലേത് രാഷ്ട്രീയ മല്‍സരം; യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും: രമേശ് ചെന്നിത്തല എംഎല്‍എ
Jaihind TV News Report
Jaihind TV Web Desk
June 01, 2025
1 min read
•
Updated: June 04, 2026
നിലമ്പൂരിലേത് രാഷ്ട്രീയ മല്‍സരമെന്ന് രമേശ് ചെന്നിത്തല എംഎല്‍എ. മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. എല്‍ഡിഎഫിന്് വിരളിയാണ്. എന്നാല്‍ യുഡിഎഫിന് ഒരു ആശങ്കയുമില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കടല്‍ക്ഷോഭം തടയാന്‍ സര്‍ക്കാര്‍ ഒരു ഇടപെടലും നടത്തുന്നില്ല എന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് കടല്‍ക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹരിപ്പാട് മണ്ഡലത്തില്‍ കല്ലിടുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചു. കടുത്ത അനീതിയാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
അതേ സമയം കേരളം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും നാടായി മാറിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പ്രതികരിച്ചു. ലഹരിക്കെതിരെ ക്യാംപയിന്‍ നടത്തുന്നവര്‍ പക്ഷെ മദ്യത്തിനെ കുറിച്ച് പറയുന്നില്ല. മദ്യത്തെ തന്ത്രപൂര്‍വ്വം ഒഴിവാക്കി മയക്കുമരുന്നിനെക്കുറിച്ച് മാത്രമാണ് ഇവര്‍ സംസാരിക്കുന്നത്. മദ്യം എന്താ ലഹരി അല്ലേ എന്നും വി എം സുധീരന്‍ ചോദിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10