Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SHAFI PARAMBIL| നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടം; യുഡിഎഫ് വിജയത്തിന്റെ മാറ്റ് ആര്‍ക്കും കുറയ്ക്കാനാവില്ല: ഷാഫി പറമ്പില്‍ എം പി

SHAFI PARAMBIL|  നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടം; യുഡിഎഫ് വിജയത്തിന്റെ മാറ്റ് ആര്‍ക്കും കുറയ്ക്കാനാവില്ല: ഷാഫി പറമ്പില്‍ എം പി
നിലമ്പൂരിലെ യുഡിഎഫ് വിജയത്തിന്റെ മാറ്റ് ആര്‍ക്കും കുറയ്ക്കാനാവില്ലെന്ന് ഷാഫി പറമ്പില്‍ എം പി. ഒരു വാക്കും മാറ്റ് കുറയ്ക്കില്ല. അത് യുഡിഎഫിന്റെ രാഷ്ട്രീയ വിജയമാണ്. നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടമാണ്. മാറ്റ് കുറയാത്ത വിജയമാണ് നിലമ്പൂരിലേത്. അത് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരും. കൂടുതല്‍ മാറ്റുള്ള വിജയം 2026ല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് സമ്മാനിക്കാന്‍ യുഡിഎഫിന് സാധിക്കും. നിലമ്പൂരിലേത് തീര്‍ത്തും രാഷ്ട്രീയ വിജയമാണ്. വിജയത്തിന്റെ മാറ്റ് കുറയ്ക്കാന്‍ ഒരു വര്‍ത്തയ്ക്കും കഴിയില്ലെന്നും ഷാഫി പറമ്പില്‍ ആവര്‍ത്തിച്ചു. അതേസമയയം ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 3.30 ന് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചിലാണ് സത്യപ്രതിജ്ഞ. ഒമ്പത് വര്‍ഷങ്ങള്‍ക്കുശേഷം യുഡിഎഫിന്റെ തട്ടകമായിരുന്ന നിലമ്പൂര്‍ തിരിച്ചുപിടിച്ചാണ് ആര്യാടന്‍ ഷൗക്കത്ത് നിയമസഭയിലേക്ക് എത്തുന്നത്. നിലമ്പൂരില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 44.17 ശതമാനം നേടിയാണ് ആര്യാടന്‍ ഷൗക്കത്ത് മിന്നുന്ന വിജയം നേടിയത്. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ആര്യാടന്‍ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കിയത് സിപിഎമ്മിന് കനത്ത തിരിച്ചടിയായിരുന്നു. ഭരണ തുടര്‍ച്ച മുദ്രാവാക്യവുമായി നിലമ്പൂരിലെത്തിയ ഇടതുമുന്നണിയെ തകര്‍ത്തെറിഞ്ഞ് കേരളത്തില്‍ ഭരണമാറ്റത്തിന്റെ അലയടികള്‍ ഉയര്‍ത്തിയാണ് ആര്യാടന്‍ ഷൗക്കത്ത് മണ്ഡലം പിടിച്ചത്. യുഡിഎഫ് രാഷ്ട്രീയത്തിന് കരുത്തും ആത്മവിശ്വാസവും പകര്‍ന്ന മിന്നുന്ന വിജയത്തോടെയാണ് ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരിന്റെ അമരക്കാരനായത്.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in