RAMESH CHENNITHALA| 'പിണറായി സര്ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായ വിധിയെഴുത്താകും നിലമ്പൂര്‍ തിരഞ്ഞെടുപ്പ്; കേരളം രാഷ്ട്രീയ ഭരണ മാറ്റത്തിന് തയാറെടുക്കുന്നു'- രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
June 16, 2025
1 min read
•
Updated: June 04, 2026
സിപിഎം നിരായുധരാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഭരണ തകര്‍ച്ച കൊണ്ട് ബുദ്ധിമുട്ടുന്ന ജനങ്ങള്‍ കേരള സര്‍ക്കാരിനെ മടുത്തിരിക്കുന്നു.നിലമ്പൂര്‍ ഫലം ഭരണ വിലയിരുത്തലാകുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
വന്യമൃഗ ശല്യം കേരളത്തിന് ശാപമായി മാറുന്നു. സംസ്ഥാന സര്‍ക്കാര്‍ വേണ്ടയിടങ്ങളില്‍ ഇടപ്പെടുന്നില്ല. ഇതിനു പരിഹാരം കാണേണ്ട സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കഴിഞ്ഞ 10 വര്‍ഷത്തെ പിണറായി സര്ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായ വിധിയെഴുത്താകും നിലമ്പൂര്‍ തിരഞ്ഞെടുപ്പ്. ജനം മടുത്തിരിക്കുന്നു. കേരളം രാഷ്ട്രീയ ഭരണ മാറ്റത്തിന് തയാറെടുക്കുകയാണ്. 2026ല്‍ ഭരണമാറ്റമുണ്ടാകാന്‍ വേണ്ടിയുള്ള തയാറെടുപ്പിലാണ് കേരള ജനത. മതേതര വിശ്വാസികളായ ജനങ്ങള്‍ ഒരുമിച്ചു നിന്നുകൊണ്ട് ഈ ഭരണപരാജയങ്ങള്‍ക്കെതിരായി വിധിയെഴുത്ത് നടത്തണമെന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന. ഒരു നല്ല നാളേയ്ക്ക് വേണ്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമാഅത്തെ ഇസ്ലാമിയെ പറ്റി ചൂണ്ടിക്കാണിക്കാന്‍ മുഖ്യമന്ത്രിക്ക് എന്ത് അര്‍ഹതയാണുള്ളത്? കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്ലാമികളുടെ വോട്ട് പരസ്യമായി വാങ്ങുകയും അവരോടൊപ്പം ചര്‍ച്ച നടത്തുകയും ചെയ്ത വ്യക്തിയാണ് പിണറായി വിജയന്‍. അന്നില്ലാത്ത വര്‍ഗീയതയാണ് മുഖ്യമന്ത്രി ഇന്ന് അവരോട് കാണിക്കുന്നത്. സിപിഎമ്മിനെ പിന്തുണച്ചാല്‍ അവര്‍ വര്‍ഗീയതയില്ലാത്തവരും സിപിഎമ്മിനെതിരെയുള്ള നിലപാട് സ്വീകരിച്ചാല്‍ അവര്‍ വര്‍ഗീയവാദികളുമായി മാറുന്നു. ഇതാണ് മുഖ്യമന്ത്രിയുടെ നിലപാട്- രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10