NILAMBUR BY-ELECTION| നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: വിധി ഇന്ന്
Jaihind TV News Report
Jaihind TV Web Desk
June 23, 2025
1 min read
•
Updated: June 05, 2026
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ടിന് ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ നടക്കും. 7.30 ന് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂം തുറക്കും. എട്ട് മണിക്ക് ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും. 8.10 ന് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണി തുടങ്ങും.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളുകളും -പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് നാല് ടേബിളുകളും, ഇ.ടി.പി.ബി.എസ് പ്രീ കൗണ്ടിംഗിനായി ഒരു ടേബിളും ക്രമീകരിച്ചിട്ടുണ്ട്. 263 പോളിംഗ് ബൂത്തുകളിലെ വോട്ടുകള്‍ 19 റൗണ്ടുകളിലായി എണ്ണും. 14 വീതം ബൂത്തുകളിലെ വോട്ടുകളാണ് ഓരോ റൗണ്ടിലും എണ്ണുക. എല്ലാ റൗണ്ടുകളിലും വോട്ട് എണ്ണി കഴിഞ്ഞതിന് ശേഷം നറുക്കിട്ടെടുത്ത അഞ്ചു പോളിംഗ് സ്റ്റേഷനുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പ്രത്യേകം സജ്ജീകരിച്ച വിവിപാറ്റ് കൗണ്ടിംഗ് ബൂത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ നിരീക്ഷകരുടെ സാന്നിദ്ധ്യത്തില്‍ എണ്ണിത്തിട്ടപ്പെടുത്തും. 86 ഉദ്യോഗസ്ഥരെ വോട്ടെണ്ണുന്നതിനായി നിയോഗിച്ചിട്ടുണ്ട്.
വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണ്ണമായി സിസി ടി വി നിരീക്ഷണത്തില്‍ ആയിരിക്കും. വോട്ടെണ്ണല്‍ കേന്ദ്രത്തിന് കേന്ദ്രസേനയുടെയും പോലീസിന്റെയും ത്രിതല സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 900 പൊലീസുകാരെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചു.
പോള്‍ ചെയ്ത പോസ്റ്റല്‍ ബാലറ്റിന്റെ കണക്ക് ഇങ്ങനെയാണ്..
വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി- 163
ഹോംവോട്ട് (ഭിന്നശേഷിക്കാര്‍)- 310
ഹോം വോട്ട് (മുതിര്‍ന്ന പൗരന്മാര്‍) - 896
സര്‍വീസ് വോട്ട് ഋഠജആട (ഇതുവരെ ലഭിച്ചത്) - 34
ആകെ - 1403
മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍ - 2,32,057
ഋഢങ വോട്ടുകള്‍ - 1,74,667
പോസ്റ്റല്‍ വോട്ടുകള്‍ - 1403
ആകെ പോള്‍ ചെയ്ത വോട്ട് - 1,76,070
ആകെ പോളിംഗ് - 75.87 ശതമാനം
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10