RAMESH CHENNITHALA| നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: ഫലം വന്നാല്‍ പിണറായി വിജയന്‍ മന്ത്രി സഭ കാവല്‍ മന്ത്രിസഭയാകുമെന്ന് രമേശ് ചെന്നിത്തല എംഎല്‍എ
Jaihind TV News Report
Jaihind TV Web Desk
June 03, 2025
1 min read
•
Updated: June 05, 2026
നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ പിണറായി വിജയന്‍ മന്ത്രി സഭ കാവല്‍ മന്ത്രിസഭയാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന് നേട്ടങ്ങളൊന്നും അവകാശപ്പെടാന്‍ ഇല്ല. ഉമ്മന്‍ചാണ്ടി മന്ത്രിസഭ കൊണ്ടുവന്ന പദ്ധതികളുടെ പിതൃത്വം അവകാശപ്പെടുക മാത്രമാണ് ചെയ്യുന്നത്. ഈ ഗവണ്മെന്റിനെ താഴെയിറക്കാനാണ് നിലമ്പൂരിലെ ജനങ്ങള്‍ വോട്ട് ചെയ്യാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം മാതാവിനെ കാണുമ്പോള്‍ പോറ്റമ്മയെ മറക്കുന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. കേരള ജനതയുടെ വികാരം പൂര്‍ണമായി ഉള്‍ക്കൊണ്ട് 9 വര്‍ഷത്തെ അഴിമതി ഭരണത്തിന് എതിരായി വോട്ട് ചെയ്യണം. അതേ സമയം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരം നടക്കുന്നതെന്നും. ബിജെപി ചിത്രത്തിലേ ഇല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10