രോഗികളെ ദുരിതത്തിലാക്കി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി
Jaihind TV News Report
Jaihind TV Web Desk
November 04, 2024
1 min read
•
Updated: June 06, 2026
തിരുവന്തപുരം: ഓപ്പറേഷന്‍ തീയേറ്ററിലേക്ക് മഴവെള്ളം ഒലിച്ചു കയറി.നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ പഴയ ഓപ്പറേഷന്‍ തീയേറ്ററിലേയ്ക്കാണ് മഴവെള്ളം കയറിയത്. മൂന്ന് തീയറ്ററുകള്‍ നെയ്യാറ്റിങ്കര ആശുപത്രിയില്‍ ഉണ്ടെങ്കിലും സാധാരണ ഓപ്പറേഷനുകള്‍ നടത്തുന്ന തീയേറ്ററിലാണ് വെള്ളം കയറിയത് . ഈ തീയേറ്റര്‍ ആശുപത്രിയുടെ താഴത്തെ നിലയിലാണ്. തിയേറ്ററിനുള്ളിലെ ഓപ്പറേഷനുകള്‍ വെളളം കയറിയതോടെ നിര്‍ത്തിവച്ചു.
തിയേറ്റര്‍ ഒരാഴ്ച കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഓപ്പറേഷന്‍ തീയേറ്റര്‍ ഇനി തുറക്കുക അണു പരിശോധനകള്‍ക്ക് ശേഷം മാത്രമായിരിക്കും.ഓപ്പറേഷന്‍ ഡേറ്റ് കിട്ടിയ നിരവധി രോഗികളെ ഇത് ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ശ്രദ്ധാപൂര്‍വ്വം അല്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആണ് ആശുപത്രിയില്‍ വെള്ളം കയറാന്‍ കാരണമായത്.ചെറിയ മഴത്ത് പോലും വെള്ളം ഇവിടെ ഒഴുകിയെത്തുന്നതാണ് ഇവിടുത്തെ പതിവ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10