Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ദുബായ് പ്രിയദര്‍ശിനി വോളണ്ടിയറിങ് ടീമിന് പുതിയ നേതൃത്വം

ദുബായ് പ്രിയദര്‍ശിനി വോളണ്ടിയറിങ് ടീമിന് പുതിയ നേതൃത്വം
ദുബായ് : യുഎഇയിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ ദുബായ് പ്രിയദര്‍ശിനി വോളണ്ടിയറിങ് ടീമിന് പുതിയ നേതൃത്വം ആയി. സി മോഹന്‍ദാസ് ആണ് പുതിയ പ്രസിഡണ്ട്. ദുബായ് ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡന്റ്മായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുംമിന്റെ 72 മത് ജന്മദിനം ആഘോഷിക്കുകയും 2021-22 വര്‍ഷത്തേയ്ക്കുള്ള പുതിയ സംഘടനാ സമിതി രൂപീകരിക്കുകയും ചെയ്തു. രക്ഷാധികാരി എന്‍ പി രാമചന്ദ്രന്‍ യോഗം ഉല്‍ഘാടനം ചെയ്തു. സ്ഥാനം ഒഴിയുന്ന പ്രസിഡണ്ട് ബി പവിത്രന്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ മുല്ലപ്പള്ളി, മോഹന്‍വെങ്കിട്, ഉദയവര്‍മ്മ, സുലൈമാന്‍, കെ പി മൊയ്ദീന്‍കുട്ടി, ഡിസാ ജോസ് , വനിതാ വിങ്ങില്‍ നിന്ന് ലക്ഷ്മി രാമചന്ദ്രന്‍, ശ്രീല മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. പ്രമോദ് കുമാര്‍ സ്വാഗതവും ടോജി ഡേവീസ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍ സി മോഹന്‍ദാസ് (പ്രസിഡണ്ട്) മധു നായര്‍ (ജനറല്‍ സെക്രട്ടറി ) ശ്രീജിത്ത് (ഖജാന്‍ജി ) ടി .പി. അഷ്റഫ് (വൈസ്. പ്രസിഡന്റ് ) ദേവദാസ് (ഓഡിറ്റര്‍ ) സുനില്‍ അരുവായ് (ജോയിന്‍ സെക്രട്ടറി ) നിഷാദ് ഖാലിദ് (ജോയിന്‍ ഖജാന്‍ജി) ശങ്കര്‍ തിരുവണ്ണൂര്‍ (കലാ സാംസ്‌കാരിക സെക്രട്ടറി )അനീസ് മുഹമ്മദ് (സ്‌പോര്‍ട്‌സ് സെക്രട്ടറി ).

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in