Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തൊഴിലുറപ്പ് ഹാജര്‍ രേഖപ്പെടുത്തിയ ശേഷം നവകേരള സദസ് വിജയിപ്പിക്കാനുളള യോഗത്തില്‍ പങ്കെടുക്കണം; ശബ്ദസന്ദേശങ്ങള്‍ പുറത്ത്

തൊഴിലുറപ്പ് ഹാജര്‍ രേഖപ്പെടുത്തിയ ശേഷം നവകേരള സദസ് വിജയിപ്പിക്കാനുളള യോഗത്തില്‍ പങ്കെടുക്കണം; ശബ്ദസന്ദേശങ്ങള്‍ പുറത്ത്
തൊഴിലുറപ്പില്‍ ഹാജര്‍ രേഖപ്പെടുത്തിയ ശേഷം നവകേരള സദസ് വിജയിപ്പിക്കാനുള്ള യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശം. തൊഴിലുറപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയാണ് തൊഴിലാളികളോട് ഇക്കാര്യം ആവശ്യപ്പെടുന്നത്. തൊഴിലുറപ്പില്‍ ഹാജര്‍ രേഖപ്പെടുത്തിയശേഷം നവകേരള സദസ് വിജയിപ്പിക്കാനുള്ള യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥയുടെയും തൊഴിലുറപ്പ് മേറ്റിന്റെയും ശബ്ദ സന്ദേശങ്ങളും പുറത്തുവന്നു. പത്തനംതിട്ട സീതത്തോട് പഞ്ചായത്തിലാണ് സംഭവം. നവകേരള സദസ് നടക്കുന്നതിന് മുന്നോടിയായുള്ള യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് ഇത്തരമൊരു നിര്‍ദേശം. മുന്‍പ് യോഗം വിളിച്ചെങ്കിലും ആളുകള്‍ കുറവായതിനാല്‍ മാറ്റിവെക്കുകയായിരുന്നു. മാറ്റിവെച്ച യോഗത്തില്‍ എത്തുന്നതിനായാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. യോഗത്തില്‍ പങ്കെടുത്തശേഷം തൊഴിലുറപ്പ് ജോലി തുടര്‍ന്നാല്‍ മതിയെന്നും പറയുന്നുണ്ട്. എന്നാല്‍, ആരോപണം സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് നിഷേധിച്ചു. ഇത്തരത്തിലൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രമോദ് വിശദീകരിച്ചു.

Related articles

See all
Popular News

മണിയാർ പദ്ധതി KSEB ഏറ്റെടുക്കണം, ചെറുകിട ജലവൈദ്യുത പദ്ധതികൾ പുനരാരംഭിക്കണം: യൂത്ത് കോൺഗ്രസ...

Popular News

പത്തനംതിട്ടയിലെ പ്രളയബാധിത കുടുംബങ്ങൾക്ക് 10,000 രൂപ ധനസഹായം; 25.64 കോടി രൂപ അനുവദിച്ച് സർ...

Popular News

കന്നിമാസ പൂജ: ശബരിമല നട സെപ്റ്റംബർ 16ന് തുറക്കും; ദർശനത്തിന് വെർച്വൽ ക്യൂ നിർബന്ധം

Popular News

ആറന്മുള ഉതൃട്ടാതി ജലമേള: എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കൾ

Save your stories

Sign in