Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"പൊലീസ് ഇനി ജനങ്ങളുടെ സുഹൃത്ത്": 'മൈ പോലീസ് സ്റ്റേഷൻ' പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

"പൊലീസ് ഇനി ജനങ്ങളുടെ സുഹൃത്ത്": 'മൈ പോലീസ് സ്റ്റേഷൻ' പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കേരള പൊലീസിന് ജനസൗഹൃദ മുഖം നൽകുന്നതിനായി ആവിഷ്കരിച്ച 'മൈ പോലീസ് സ്റ്റേഷൻ' പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരം പേരൂർക്കട പോലീസ് സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ദേവസ്വം-ആരോഗ്യവകുപ്പുമന്ത്രി കെ. മുരളീധരൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നടന്നത്. പൊലീസിനെ ജനങ്ങൾക്ക് ഒരു സുഹൃത്താണെന്ന് തോന്നിപ്പിക്കുംവിധം മാറ്റിയെടുക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ പ്രധാന ശ്രമമാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പ്രമുഖരുടെ സാന്നിധ്യവും വിശേഷണങ്ങളും

സ്റ്റേഷനുകളിൽ ഇനി കസ്റ്റഡി മരണങ്ങളും കസ്റ്റഡി ആക്രമണങ്ങളും ഉണ്ടാകില്ലെന്ന് ചടങ്ങിൽ സംസാരിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരള പൊലീസിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ കാൽവെപ്പാണ് ‘മൈ പോലീസ്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ആഭ്യന്തര വകുപ്പ് സെക്രട്ടറി മിൻഹാജ് ആലം, സംസ്ഥാന പൊലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയൻ, തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ അരുൾ ആർ.ബി. കൃഷ്ണ, പേരൂർക്കട എസ്.എച്ച്.ഒ ടി.കെ. വിനോദ് കൃഷ്ണൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

പദ്ധതിയിലുൾപ്പെടുന്ന സേവനങ്ങൾ

പരാതികളുമായി സ്റ്റേഷനുകളിൽ എത്തുന്നവർക്കായി വൈവിധ്യമാർന്ന ഹെൽപ്പ് ഡെസ്കുകളാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നത്. പൊതു പരാതി ഹെൽപ്പ് ഡെസ്കിന് പുറമെ വനിതകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ട്രാൻസ്ജെൻഡറുകൾ, ഭിന്നശേഷിക്കാർ, സൈബർ കുറ്റകൃത്യങ്ങൾ, നിയമസഹായം എന്നിവയ്ക്കായി പ്രത്യേക ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കും. കൂടാതെ വിവിധ അപേക്ഷകൾ സമർപ്പിക്കൽ, ഓൺലൈൻ സേവനങ്ങൾ, വിവരാവകാശ നിയമം, എഫ്.ഐ.ആർ പകർപ്പ് ലഭ്യമാക്കൽ തുടങ്ങിയ സേവനങ്ങളും മൈ പൊലീസ് സ്റ്റേഷൻ പദ്ധതിയിലൂടെ ജനങ്ങൾക്ക് ലഭ്യമാകും.

Related articles

See all
Popular News

"സംസ്ഥാനത്ത് പുതിയ കായിക ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും"; കായികതാരങ്ങൾക്ക് വേഗത്തിൽ ജോല...

Popular News

"കായികമേഖലയിലെ പരാതികൾ പരിഹരിക്കും"; അർഹരായ കായികതാരങ്ങൾക്ക് ജോലി ഉറപ്പാക്കുമെന്ന് മുഖ്യമന...

Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Save your stories

Sign in