Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

VD SATHEESAN| വഴിക്കടവ് ദുരന്തത്തില്‍ മന്ത്രി ശശീന്ദ്രനെ പിന്തുണച്ച എം വി ഗോവിന്ദന്‍ പ്രസ്താവന പിന്‍വലിക്കണം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

VD SATHEESAN| വഴിക്കടവ് ദുരന്തത്തില്‍ മന്ത്രി ശശീന്ദ്രനെ പിന്തുണച്ച എം വി ഗോവിന്ദന്‍ പ്രസ്താവന പിന്‍വലിക്കണം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
വഴിക്കടവ് ദാരുണ ദുരന്തത്തില്‍ മന്ത്രി മലക്കം മറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സ്വാഗതം ചെയ്യുന്നു എന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. വനംമന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ച എം.വി ഗോവിന്ദന്‍ മാപ്പ് പറയണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. നിലമ്പൂരിന്റെ വികസന മുരടിപ്പാണ് മണ്ഡലത്തില്‍ ഏറെ ചര്‍ച്ച ചെയ്യുന്ന തിരഞ്ഞെടുപ്പ് വിഷയം. വനം വകുപ്പും വൈദ്യുതി വകുപ്പും പോലീസും അറിഞ്ഞിട്ടും അനധികൃത പന്നിക്കെണി നിയന്ത്രിക്കുവാന്‍ നടപടിയെടുത്തില്ലെന്നും അതാണ് അനന്തുവിന്റെ ദാരുണ മരണത്തിനിടയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം നിലമ്പൂരില്‍ ബിജെപി-സിപിഎം രഹസ്യ ബാന്ധവമെന്നും പ്രതിപക്ഷനേതാവ് കൂട്ടിചേര്‍ത്തു. പി ഡി പിയുടെ പിന്തുണ തേടുന്ന സിപിഎം വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പേരില്‍ യുഡിഎഫിനെ വിമര്‍ശിക്കുന്നത് ഓന്തിനെപ്പോലെ നിറം മാറുന്ന ഇരട്ടത്താപ്പാണ്. 'സിപിഎമ്മിന് ജമാഅത്തുമായി പൂര്‍വബന്ധമുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സിപിഎം ജമാഅത്തിന്റെ പിന്തുണ തേടി മത്സരിച്ചിരുന്നു. വ്യക്തമായ രാഷ്ട്രീയനിലപാടുള്ള സംഘടനയാണ് ജമാഅത്തെഇസ്‌ലാമിയെന്ന് പിണറായി വിജയന്‍ അന്ന് പറഞ്ഞപ്പോള്‍ ആര്‍ക്കും പ്രശ്നമില്ലായിരുന്നു. ജമാഅത്ത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കിയിട്ടുണ്ട്. അത് ഞങ്ങള്‍ സ്വീകരിക്കും'. സതീശന്‍ പറഞ്ഞു.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in