Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ കൊലപാതകം: 19 വിദ്യാര്‍ഥികളെ കോളേജ് പുറത്താക്കി

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ കൊലപാതകം: 19 വിദ്യാര്‍ഥികളെ കോളേജ് പുറത്താക്കി
വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ സിദ്ധാര്‍ഥന്റെ കൊലപാതകത്തില്‍ കോളേജിലെ 19 വിദ്യാര്‍ഥികളെ പുറത്താക്കി. സര്‍വകലാശാലയുടെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സര്‍വകലാശാലയുടെ തീരുമാനം ഹൈക്കോടതിയെ അറിയിച്ചു. പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് മറ്റൊരു ക്യാമ്പസില്‍ പഠിക്കുന്നതിനും പരീക്ഷ എഴുതുന്നതിനും അധികൃതര്‍ സൗകര്യം നല്‍കിയതിനെ സിദ്ധാര്‍ത്ഥിന്റെ കുടുംബം ചോദ്യം ചെയ്തിരുന്നു. ഇതിനതിരേ സിദ്ധാര്‍ത്ഥിന്‍െ അമ്മ ഹൈക്കോടതിയെ സമീപിച്ചു . ഹര്‍ജി പരിഗണിച്ച കോടതി സര്‍വകലാശാല ആന്റി റാഗിങ് കമ്മറ്റിയോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് 19 വിദ്യാര്‍ഥികളെ സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനമായത്. ഇവര്‍ക്ക് അടുത്ത മൂന്നു വര്‍ഷത്തേക്ക് മറ്റൊരു സര്‍വകലാശാലയിലോ ക്യാമ്പസിലോ പഠനത്തിനുള്ള സൗകര്യമൊരുക്കരുതെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാര്‍ഥനെ 2024 ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രതികളുടെ റാഗിങിനെ തുടര്‍ന്നാണ് മരണമുണ്ടായതെന്ന് വ്യക്തമായിരുന്നു. കുടുംബത്തിന് പിന്തുണയുമായി പ്രതിപക്ഷം ശക്തമായ നിലപാടാണ് സ്വീകരിച്ചത്. കേരളമനസ്സാക്ഷിയെ നടുക്കിയ സംഭവമായിരുന്നു പൂക്കോട് സര്‍വ്വകലാശാലയില്‍ ഉണ്ടായത്. ഷുക്കൂര്‍ മുതല്‍ സിദ്ധാര്‍ത്ഥ് വരെ ' എന്ന മുദ്രാവാക്യവുമായി ഇടത് ഭീകരതയ്‌ക്കെതിരെ എം. എസ്. എഫും പ്രതിഷേധം സംഘടിപ്പിച്ചു.  

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'ലെഹ്‌റാ ദോ തിരംഗ' : അഭിജീത് ദീപ്കെയും നേഹ ബോറയു...

Popular News

രാജ്യത്ത് പ്ലാസ്റ്റിക് കറൻസി നോട്ടുകൾ വരുമോ? പോളിമർ ഷീറ്റിനായി ആർബിഐയുടെ നടപടികൾ വേഗത്തിൽ

Popular News

"ഡൽഹിയിൽ നടന്നത് ക്രൂരമായ നരനായാട്ട്": കേന്ദ്ര സർക്കാരിനും പോലീസിനുമെതിരെ രൂക്ഷവിമർശനവുമായ...

Popular News

"ഇവിടെ ഇങ്ങനെ വടിയും നീട്ടി നിൽക്കേണ്ടതില്ല"; വിഴിഞ്ഞം വിവാദത്തിൽ ചോദ്യം ഉന്നയിച്ച മാധ്യമങ...

Save your stories

Sign in