Logo
Mon, Jul 06, 2026 • 07:36 PM
LIVE TV
Watch

No business videos available

No Middle East videos available

യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ഉണ്ടായ സിപിഎം അക്രമം പ്രതിഷേധാര്‍ഹം, കുറ്റക്കാരെ സംരക്ഷിക്കുന്നതിന് പകരം നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം: ഉമ്മന്‍ ചാണ്ടി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 22, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ഉണ്ടായ സിപിഎം അക്രമം പ്രതിഷേധാര്‍ഹം, കുറ്റക്കാരെ സംരക്ഷിക്കുന്നതിന് പകരം നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം: ഉമ്മന്‍ ചാണ്ടി
  ആലപ്പുഴ ഭരണിക്കാവില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈലിന് നേരെ ഉണ്ടായ സിപിഎം അക്രമം പ്രതിഷേധാര്‍ഹമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒറ്റക്കെട്ടായി ഒരു മഹാമാരിയെ പ്രതിരോധിക്കേണ്ട ഈ ഗുരുതരമായ സാഹചര്യത്തിലും രാഷ്ട്രീയമായി അഭിപ്രായവ്യത്യാസം ഉള്ളവരെ അടിച്ചമർത്തുന്ന ഇത്തരം നടപടികൾ പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കുറ്റക്കാരെ സംരക്ഷിക്കുന്നതിന് പകരം ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി നമ്മുടെ നാട് ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് കായംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ലോക്ക് ഡൗണിനെ തുടർന്ന് നമ്മുടെ നാട്ടിൽ ദുരിതത്തിലായവർക്ക് സഹായവുമായി സ്വാന്തന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. ഒറ്റക്കെട്ടായി ഈ മഹാമാരിയെ പ്രതിരോധിക്കേണ്ട ഈ ഗുരുതരമായ സാഹചര്യത്തിലും രാഷ്ട്രീയമായി അഭിപ്രായവ്യത്യാസം ഉള്ളവരെ അടിച്ചമർത്തുന്ന ഇത്തരം നടപടികൾ പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണ്.
സുഹൈലിന് നേരെ ഉണ്ടായ സിപിഎം അക്രമവും അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കുറ്റക്കാരെ സംരക്ഷിക്കുന്നതിന് പകരം ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10