Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഭരണിക്കാവിലെ സിപിഎം അക്രമത്തിനു പിന്നില്‍ സാമ്പത്തിക തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്നതിലുള്ള പക; ഫേസ്ബുക്കില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊലവിളി ഉയര്‍ത്തിയതിന്‍റെ തെളിവുകള്‍ പുറത്ത്

ഭരണിക്കാവിലെ സിപിഎം അക്രമത്തിനു പിന്നില്‍ സാമ്പത്തിക തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്നതിലുള്ള പക; ഫേസ്ബുക്കില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊലവിളി ഉയര്‍ത്തിയതിന്‍റെ തെളിവുകള്‍ പുറത്ത്
  ആലപ്പുഴ ഭരണിക്കാവില്‍ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈലിന് നേരെ ഉണ്ടായ സിപിഎം അക്രമത്തിനു പിന്നില്‍ കമ്മ്യൂണിറ്റി കിച്ചണ്‍, കര്‍ഷക തൊഴിലാളി ക്ഷേമനിധി എന്നിവയുമായി ബന്ധപ്പെട്ട  സാമ്പത്തിക തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്നതിലുള്ള സിപിഎം പകയും യൂത്ത് കോൺഗ്രസിന്‍റെ  നേതൃത്വത്തിലുള്ള ഭക്ഷണ വിതരണത്തെ ചൊല്ലിയുള്ള തർക്കവും. ഭരണിക്കാവിലെ ക്ഷേമനിധി തട്ടിപ്പിന്‍റെ വാര്‍ത്ത നേരത്തെ ജയ്ഹിന്ദ് ടി.വി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ സി പി എം പ്രാദേശിക നേതാക്കളുടെ ഭീഷണി യൂത്ത് കോൺഗ്രസ് നേതാക്കളായ ഇക്ബാലിനും സുഹൈലിനും  നേരെ ഉണ്ടായിരുന്നു. ഡിവൈഎഫ്ഐ മങ്ങാരം ഫേസ്ബുക്ക് പേജില്‍ പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി ഉയര്‍ന്നതിന്‍റെ തെളിവുകളും പുറത്തുവന്നു. അതേസമയം ലോക്ഡൗണ്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായുള്ള ഭക്ഷണ വിതരണത്തിന് ശേഷം ബൈക്കിൽ സഞ്ചരിക്കവേയാണ് ഇന്നലെ രാത്രി 10.30ഓടെ കൂടി കറ്റാനം മങ്ങാരത്ത് സി പി എം പ്രാദേശിക നേതാക്കൾ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈലിന്‍റെ കഴുത്തിന് വെട്ടിപരിക്കേൽപ്പിച്ചത്. ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഇക്ബാല്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു . ഇക്ബാലിനെ ലക്ഷ്യം വെച്ചാണ് അക്രമി സംഘം എത്തിയത്. എന്നാൽ ഇയാൾ ഒഴിഞ്ഞു മാറിയപ്പോള്‍ സുഹൈലിന് വെട്ടേല്‍ക്കുകയായിരുന്നു.  കഴുത്തിന് സാരമായി പരിക്കേറ്റ സുഹൈലിനെ കായംകുളത്ത് ആശുപത്രിയിൽ കൊണ്ടുപോയങ്കിലും പിന്നീട് വണ്ടാനത്തേക്കും അവിടെ നിന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ്  ആശുപത്രിയിലേക്കും മാറ്റി. വള്ളിക്കുന്നം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കി.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in