Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

MULLAPERIYAR DAM| മുല്ലപ്പെരിയാര്‍ അണക്കെട്ട് 135.60 അടി; ഇന്ന് അണക്കെട്ട് തുറക്കുമെന്ന് സൂചന; ജാഗ്രതാ നിര്‍ദേശം നല്‍കി കളക്ടര്‍

MULLAPERIYAR DAM| മുല്ലപ്പെരിയാര്‍ അണക്കെട്ട് 135.60 അടി; ഇന്ന് അണക്കെട്ട് തുറക്കുമെന്ന് സൂചന; ജാഗ്രതാ നിര്‍ദേശം നല്‍കി കളക്ടര്‍
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറന്നേക്കും. ഇടുക്കി ജില്ലാ ഭരണകൂടമാണ് മുന്നറിയിപ്പ് നല്‍കിയത്. അണക്കെട്ടിലെ ജലനിരപ്പ് ഇതുവരെ 135.60 അടി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ അണക്കെട്ട് ഭാഗത്ത് മഴ കുറവാണെന്നാണ് കരുതുന്നത്. അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുകയാണെങ്കില്‍ സമീപത്ത് താമസിക്കുന്ന 883 കുടുംബങ്ങളിലെ 3220 പേരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍ വിഘ്നേശ്വരി ഉത്തരവിട്ടിരുന്നു. നിലവിലെ റൂള്‍കര്‍വ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്‌നാടിന് ജൂണ്‍ 30 വരെ സംഭരിക്കാന്‍ കഴിയുക. മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞാല്‍ കൂടുതല്‍ വെള്ളം വൈഗയിലേക്ക് ഒഴുക്കി 136 അടിക്ക് താഴെ ജലനിരപ്പ് നിലനിര്‍ത്താനാകും തമിഴ്‌നാട് ശ്രമിക്കുക. 2021 ഡിസംബറില്‍ മുന്നറിയിപ്പില്ലാതെ തമിഴ്‌നാട്, അണക്കെട്ടില്‍നിന്നും പെരിയാറിലേക്ക് വെള്ളമൊഴുക്കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 2022 ഓഗസ്റ്റിലായിരുന്നു അണക്കെട്ട് അവസാനമായി തുറന്നത്.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in