Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ചലച്ചിത്രമേളയെ 'പാക്കപ്പ്' ചെയ്യാന്‍ നീക്കം ; സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് വി.എസ് ശിവകുമാർ എം.എല്‍.എ

ചലച്ചിത്രമേളയെ 'പാക്കപ്പ്' ചെയ്യാന്‍ നീക്കം ; സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് വി.എസ് ശിവകുമാർ എം.എല്‍.എ
തിരുവനന്തപുരം : ചലച്ചിത്രമേളയെ തിരുവനന്തപുരത്ത് നിന്ന് പാക്കപ്പ് ചെയ്യാനുള്ള തീരുമാനം പിൻവലിക്കണമെന്ന് വി.എസ്.ശിവകുമാർ എം.എൽ.എ. കൊവിഡിന്‍റെ പേരിൽ ഐ.എഫ്.എഫ്.കെ നാല് ജില്ലകളിൽ ഭാഗികമായി നടത്താനുള്ള സർക്കാർ നീക്കം അപലനീയമാണെന്നും വി.എസ് ശിവകുമാർ ചൂണ്ടിക്കാട്ടി. ഒരു ചലച്ചിത്ര തീർത്ഥാടനത്തിന് എന്നപോലെ ലോകത്തിലെ പ്രധാനപ്പെട്ട ചലച്ചിത്ര സാങ്കേതിക വിദഗ്ധരും സിനിമാ ആസ്വാദകരും എത്തുന്ന ഇടമാണ് തിരുവനന്തപുരം. തിരുവനന്തപുരത്തെ മികച്ച തിയേറ്ററുകളും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് ഐ.എഫ്.എഫ്.കെയുടെ വിജയത്തിന്‍റെ അടിത്തറ. നാല് ജില്ലകളിലായി ചലച്ചിത്ര മേള നടത്താനുള്ള നീക്കം സർക്കാർ പുനഃപരിശോധിക്കണമെന്നും സ്ഥലം എം.എല്‍.എ എന്ന നിലയില്‍ തിരുവനന്തപുരത്തിന്‍റെ വികാരം മുന്നോട്ടുവെക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in