Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇടതുസര്‍ക്കാരിന്‍റെ കൂടുതല്‍ അഴിമതികള്‍ വരുംദിവസങ്ങളില്‍ പുറത്തുവരും; രമേശ് ചെന്നിത്തല

ഇടതുസര്‍ക്കാരിന്‍റെ കൂടുതല്‍ അഴിമതികള്‍ വരുംദിവസങ്ങളില്‍ പുറത്തുവരും; രമേശ് ചെന്നിത്തല
ഇടതുമുന്നണി സർക്കാരിന്‍റെ കൂടുതൽ അഴിമതികൾ വരുംദിവസങ്ങളിൽ പുറത്തു വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറി വിഷയം പ്രതിപക്ഷം വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൊച്ചിയിൽ വ്യക്തമാക്കി. എറണാകുളം ഡി.സി.സി യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാന് നൽകിയ സ്വീകരണവും മുൻ കൺവീനർ പി.പി തങ്കച്ചനുള്ള സ്‌നേഹാദരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. ശബരിമല വിധി ഇടതു സർക്കാർ ചോദിച്ചുവാങ്ങിയതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ബി.ജെ.പിയും സി.പി.എമ്മും ഏക സിവിൽ കോഡ് എന്ന ഒറ്റ അജണ്ട വെച്ച് സാഹചര്യം വഷളാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രൂവറി-ഡിസ്റ്റിലറി അനുമതി മുഖ്യമന്ത്രി പിൻവലിച്ചത് കൂടുതൽ കാര്യങ്ങൾ പുറത്ത് വരുമെന്ന ഭയം കൊണ്ടാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. പി.പി തങ്കച്ചനും ബെന്നി ബഹന്നാനും എറണാകുളം ഡി.സി.സിയുടെ ഉപഹാരങ്ങൾ പ്രതിപക്ഷ നേതാവ് കൈമാറി. ഡി.സി.സി പ്രസിഡന്‍റ് ടി.ജെ.വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും കെ.പി.സി.സി-ഡി.സി.സി ഭാരവാഹികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.  

Related articles

See all
Kerala

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കൊച്ചിയിൽ പ്രതിഷേധ പ്രകടനം

Kerala

ഫോര്‍മാലിന്‍ ഭീതി; മത്സ്യ മാര്‍ക്കറ്റുകളില്‍ തിരക്ക് കുറയുന്നു

Latest News

നടന്‍ ക്യാപ്റ്റന്‍ രാജുവിനെ കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചു

Latest News

നെടുമ്പാശേരിയില്‍ ഒന്നര കോടിയുടെ സ്വർണ്ണം പിടികൂടി; കന്യാകുമാരി സ്വദേശി കസ്റ്റഡിയില്‍

Save your stories

Sign in