Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന് സദാചാര മർദ്ദനം; അക്രമം പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്തെന്ന പേരില്‍

മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന് സദാചാര  മർദ്ദനം; അക്രമം പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്തെന്ന പേരില്‍
മലപ്പുറം : തിരൂരിനടുത്ത് ചെറിയമുണ്ടത്ത് സദാചാര പൊലീസ് ചമഞ്ഞ് യുവാവിന് നേരെ ആക്രമണം. ഒരു പെൺകുട്ടിയുമായി ചാറ്റ് ചെയ്തെന്നാരോപിച്ചാണ് മർദ്ദനം. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമിച്ചവർ എല്ലാവരും പ്രായപൂർത്തി ആവാത്തവർ ആണ്. ഇക്കഴിഞ്ഞ 17 ന് ആണ് മാനസിക വെല്ലുവിളി നേരിടുന്ന തിരൂർ വാണിയന്നൂർ സ്വദേശിയായ യുവാവിന് മർദ്ദനമേറ്റത്. ആറാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്ക്‌ ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചു എന്നാരോപിച്ചാണ് പെൺകുട്ടിയുടെ സഹോദരൻ അടക്കം 7 പേർ അടങ്ങുന്ന സംഘം യുവാവിനെ ക്രൂരമായി മർദിച്ചത്. വീട്ടിൽ അവശ നിലയിൽ ആയിരുന്ന യുവാവ് വീട്ടുകാരോട് സംഭവത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. എന്നാൽ മർദ്ദിക്കുന്ന ദൃശ്യം ആക്രമി സംഘം മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ചതോടെയാണ് വീട്ടുകാർ സംഭവത്തിന്‍റെ ഗൗരവം മനസിലാക്കുന്നത്.തുടർന്ന് യുവാവ് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് മാതാവ് സുഹ്റ പറഞ്ഞു. മാതാവ് പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ 7 പേർക്ക് എതിരെ തിരൂർ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related articles

See all
Latest News

വൈദ്യുതി ചാർജ് വർധന: കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ നാളെ മുസ്‌ലിം ലീഗ് ധർണ്ണ

Kerala

ഉള്‍വസ്ത്രത്തില്‍ തുന്നിച്ചേർത്ത് സ്വർണ്ണക്കടത്ത്; കരിപ്പൂരില്‍ 1 കോടിയുടെ സ്വർണ്ണവുമായി 1...

Kerala

കരിപ്പൂരില്‍ 1 കോടി രൂപയുടെ സ്വർണ്ണമിശ്രിതം പിടികൂടി; രണ്ടുപേർ പിടിയില്‍

Kerala

വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി; കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു: സം...

Save your stories

Sign in