Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് ആശ്വാസമായി എംഎൽഎയുടെ പരീക്ഷാ വാഹനം

പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് ആശ്വാസമായി എംഎൽഎയുടെ പരീക്ഷാ വാഹനം
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് ആശ്വാസമായി എംഎൽഎയുടെ പരീക്ഷാ വാഹനം. കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹിം ഒരുക്കിയ സൗജന്യ വാഹനമാണ് നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ എത്താൻ സഹായമായത്. കൊവിഡ്-19 പശ്ചാത്തലത്തില്‍ മാറ്റിവെക്കപ്പെട്ട എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. എന്നാൽ മതിയായ യാത്ര സൗകര്യം വിദ്യാർത്ഥികൾക്ക് ഇല്ല എന്ന പരാതിയും ഉയർന്നിരുന്നു. സ്വന്തമായി വാഹനം ഇല്ലാത്ത പല രക്ഷിതാക്കളും ടാക്സി വാഹനങ്ങളിലാണ് വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നത്. ഈ സാമ്പത്തിക പ്രതിസന്ധി കാലത്ത് പല രക്ഷിതാക്കൾക്കും ഇത് ഇരട്ടി പ്രഹരമായി. ഈ സാഹചര്യത്തിലാണ് കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹിം കൺട്രോൾ റൂം മുഖേന നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കിയത്. യാത്ര പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതു വലിയ ആശ്വാസമായി. വിദ്യാര്‍ത്ഥികളെ സൗജന്യമായി സ്കൂളിൽ എത്തിക്കുകയും പരീക്ഷ കഴിഞ്ഞ് തിരിച്ച് എത്തിക്കുകയുമാണ് ചെയ്യുന്നത്. ബസ്സിൽ കയറുന്നതിന് മുമ്പ് സാനിറ്റൈസർ, മാസ്ക് എന്നിവയും വിദ്യാർഥികൾക്കായി കൺട്രോൾ റൂം വഴി നൽകുന്നുണ്ട്. പരീക്ഷ കഴിയുന്നത് വരെ ഈ സേവനം തുടരുമെന്ന് എംഎൽഎ അറിയിച്ചു.

Related articles

See all
Latest News

വ്യാജരേഖ ചമച്ച് പട്ടികജാതിക്കാരന് അർഹതപ്പെട്ട ആനുകൂല്യം മുടക്കി ; സി.പി.എം നേതാവ് അറസ്റ്റി...

Latest News

14 മണിക്കൂർ ചികിത്സ ലഭിക്കാതെ പൂർണ ഗർഭിണി ; ഇരട്ടക്കുട്ടികള്‍ മരിച്ചു : ആരോഗ്യ വകുപ്പിന്‍റ...

Kerala

തകർത്ത കൊടിമരം ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൊണ്ടുതന്നെ പുനഃസ്ഥാപിപ്പിച്ച് കോണ്‍ഗ്രസ് | Video S...

Kerala

സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം : പി.കെ കുഞ്ഞാലിക്കുട്ടി എം.പി പൊലീസില്‍ പരാതി നല്‍കി

Save your stories

Sign in