വെമ്പായം പഞ്ചായത്തിലെ അവിശ്വാസം: തദ്ദേശ തിരഞ്ഞെടുപ്പുകളിലേക്കുള്ള സിപിഎം - ബിജെപി സഖ്യത്തിന് ട്രയല്‍ റണ്ണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി
Jaihind TV News Report
Jaihind TV Web Desk
October 04, 2024
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: വെമ്പായം ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെ പാസാക്കിയതിലൂടെ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ സിപിഎം-ബിജെപി സഖ്യത്തിന്‍റെ ട്രയല്‍റണ്‍ നടത്തിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി.
കാലങ്ങളായി രഹസ്യമായി കൊണ്ടുനടന്നക്കുന്ന സിപിഎം-ബിജെപി അന്തര്‍ധാര ഇപ്പോള്‍ പരസ്യമായി നടത്തുകയാണ്. കടുത്ത ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിച്ച് സിപിഎം തീവ്ര ഹിന്ദുത്വത്തിലേക്ക് അതിവേഗം രൂപാന്തരപ്പെടുകയാണ്. ആര്‍എസ്എസ് വത്കരണമാണ് ഇപ്പോള്‍ സിപിഎമ്മില്‍ നടക്കുന്നതെന്നും പി.ആര്‍.ഏജന്‍സികളെ ഉപയോഗിച്ച് സിപിഎം സംഘപരിവാര്‍ ബന്ധം പരിപോഷിക്കുന്നുവെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആരോപിച്ചു.
രാഷ്ട്രീയലാഭത്തിനായി വര്‍ഗീയ ശക്തികളുമായി ചങ്ങാത്തം തുടരുന്നതാണ് സിപിഎമ്മിന്‍റെ ശൈലിയും പാരമ്പര്യവും. തൃശൂരില്‍ ബിജെപിക്ക് വിജയം സമ്മാനിക്കാന്‍ സിപിഎം പോലീസിനെ ഉപയോഗിച്ച് പൂരം കലക്കിയത് പോലും അതിന് തെളിവാണ്. ഏത് ചെകുത്താനെ കൂടെക്കൂട്ടിയായാലും അധികാരം നിലര്‍ത്തുക മാത്രമാണ് സിപിഎമ്മിന്‍റെ സമീപകാല നയമെന്നും അവരുടെ മതേതര നിലപാടുകള്‍ അവസരവാദവും കാപട്യവും നിറഞ്ഞതുമാണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10